integration
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സമാകലനം (ഗണിതശാസ്ത്രം)
- അവകലനം എന്ന സംക്രിയയുടെ എതിർ ക്രിയ. പൊതുവേ f(x)എന്ന ഏകദത്തെ അവകലനം ചെയ്‌താൽ g(x) കിട്ടുമെങ്കിൽ, g(x) നെ സമാകലനം ചെയ്‌താൽ f(x)കിട്ടും. പ്രതീകം . ഉദാ: f(x)dx. x2ന്റെ അവകലജം 2x, 2xന്റെ സമാകലജം x2. എന്നാൽ x2+C( C ഒരു സ്ഥിരാങ്കം) യുടെ അവകലജവും 2xതന്നെയാണ്. അതായത് 2x ന്റെ സമാകലജം x2ഓ x2+Cയോ ആവാം. ഈ സന്നിഗ്‌ദ്ധത ഒഴിവാക്കാൻ വേണ്ടി സമാകലനം നടത്തുമ്പോൾ ചേർക്കേണ്ട, നിയതമായ വിലയില്ലാത്ത സ്ഥിരാങ്കമാണ് സമാകലന സ്ഥിരാങ്കം. സമാകലനം ചെയ്‌തുകിട്ടുന്ന ഫലത്തെ സമാകലം ( integral) എന്നു പറയുന്നു. ഒരു ഏകദത്തെ ഒരു നിശ്ചിത സീമയ്‌ക്കുള്ളിൽ മാത്രം സമാകലനം നടത്തിയാൽ അതിന് നിശ്ചിതസമാകലം ( Defenite integral) എന്നും ഇങ്ങനെ സീമ നൽകപ്പെടുന്നില്ലെങ്കിൽ അനിശ്ചിത സമാകലം ( indefinite integral) എന്നും പറയുന്നു.
- ഏകീകരണം
- അവിഭക്തമായ
- സമഗ്രമായ
- അവിഭാജ്യമായ
- പൂർണ്ണമാക്കുക
- സംയോജിപ്പിക്കുക
- ഉദ്‌ഗ്രഥനം
- സമന്വയിക്കൽ
- ദേശീയോദ്‌ഗ്രഥനം
- സമഗ്രത
- സമ്പൂർണ്ണത