Jump to content

Quantum entanglement

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ക്വാണ്ടം കുരുക്ക്‌
    1. കണദ്വയങ്ങളോ ഗണങ്ങളോ ഉൾപ്പെടുന്ന ചില ക്വാണ്ടം വ്യൂഹങ്ങളിൽ അവ തമ്മിലുള്ള സവിശേഷ ബന്ധമാണ്‌ ക്വാണ്ടം കുരുക്ക്‌. അതിലെ ഓരോ കണത്തെയും വെവ്വേറെ വിവരിക്കാൻ കഴിയാതെ വരികയും വ്യൂഹത്തിന്റെ മൊത്തം ക്വാണ്ടം അവസ്ഥ മാത്രം നിർണയിക്കാൻ കഴിയുകയും ചെയ്യുന്ന അവസ്ഥയാണിത്‌. ഒരു കണത്തിന്റെ ക്വാണ്ടം അവസ്ഥ ഒരു പരീക്ഷണത്തിലൂടെ നിർണയിച്ചാൽ അത്‌ മറ്റു കണങ്ങളുടെ സാധ്യമായ ക്വാണ്ടം അവസ്ഥകൾ കൂടി നൽകും എന്നതാണ്‌ ഇതിന്റെ ഫലം.
"https://ml.wiktionary.org/w/index.php?title=Quantum_entanglement&oldid=544168" എന്ന താളിൽനിന്ന് ശേഖരിച്ചത്