Phase transition
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ഫേസ് സംക്രമണം
- ഒരു വ്യവസ്ഥയുടെ ഏതെങ്കിലും തനത് സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റം. ഉദാ: ഖരപദാർഥത്തിന്റെ ഉരുകൽ, ബാഷ്‌പത്തിന്റെ ദ്രവീകരണം, പാരാകാന്തിക വസ്‌തു അയസ്‌കാന്തികത കൈവരിക്കൽ, സാധാരണ ചാലകം അതിചാലകമാകൽ. താപനില, മർദം മുതലായ ഭൗതിക ഘടകങ്ങളിലുണ്ടാകുന്ന മാറ്റമാണ് ഫേസ് സംക്രമണത്തിനു കാരണമാകാറ്. ഫേസ് വ്യതിയാനത്തിന്റെ ഫലമായി ലീനതാപം മുക്തമാവുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ഒന്നാം വർഗ സംക്രമണം ( first order transition) എന്നും ലീനതാപം പൂജ്യമെങ്കിൽ രണ്ടാം വർഗ സംക്രമണം എന്നും പറയും.