സഹായം:ഉപകരണങ്ങൾ
ദൃശ്യരൂപം
വിക്കിനിഘണ്ടുവിൽ സംഭാവന നൽകാൻ സഹായകമായേക്കാവുന്ന ഉപകരണങ്ങളെക്കുറിച്ചു അവയുടെ ഉപയോഗരീതിയെക്കുറിച്ചും ഈ താൾ പ്രതിപാദിക്കുന്നു.
ഇംഗ്ലീഷ് വിക്കിനിഘണ്ടുവിൽ നിന്നു താളുകൾ കൂട്ടമായി തർജ്ജമ ചെയ്ത് മലയാളം വിക്കിയിൽ ചേർക്കുവാൻ
[തിരുത്തുക]താഴെപ്പറയുന്ന നിർദേശങ്ങൾ പടിപടിയയി പിന്തുടരുക:
- ഈ ടൂൾ (ഉപകരണം) ഉപയോഗിക്കുവാൻ ആദ്യം പൈതണിൽ രചിക്കപ്പെട്ടിരിക്കുന്ന pywikipedia framework ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
- രണ്ടാമത്തെ പടി സഹായം:ഉപകരണങ്ങൾ/wiktGet.py എന്ന താൾ പൈവിക്കിപീഡിയ ഫ്രെയിംവർക്ക് കോപ്പി ചെയ്തിരിക്കുന്ന അതേ ഫോൾഡറിൽ കോപ്പി ചെയ്യുക. എന്നിട്ട് Special:Allpages എന്ന താൾസഞ്ചയത്തിൽനിന്നോ ഏതെങ്കിലും വിഭാഗത്തിൽനിന്നോ ആണ് താളുകളുടെ കൂട്ടം വേണ്ടതെന്നതിനെ ആശ്രയിച്ച് WikiGet.py-ൽ മാറ്റം വരുത്തുക. —— ഇതിൽ മാറ്റം വരുത്തുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കൂടുതൽ സഹായം പിന്നീട് നൽകാം. നിലവിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർ ഈ സ്ക്രിപ്റ്റ് എന്താണ് ചെയ്യുന്നത് എന്ന് പഠിക്കേണ്ടിയിരിക്കുന്നു.
- WiktGet.py run ചെയ്യുമ്പോൾ താളുകളുടെ ഉള്ളടക്ക-സഞ്ചയം ഇംഗ്ലീഷ് വിക്കിയിൽനിന്ന് ലഭിക്കും. പ്രസ്തുത പകർപ്പ് ഒറ്റ ഫയൽ ആയിട്ടാവും ലഭിക്കുക. ഉപയോഗക്രമം:
python WiktGet.py
- ഈ ലഭിച്ച ഫയൽ സൗകര്യാനുസരണം offline ആയി വിവർത്തനം ചെയ്യുക
- പിന്നീട് login.py ഉപയോഗിച്ച് മലയാളം വിക്കിനിഘണ്ടുവിൽ ലോഗിൻ ചെയ്യുക. ഉപയോഗക്രമം:
python login.py
- അവസാനമായി pagefromfile.py ഉപയോഗിച്ച് പ്രസ്തുത ഫയൽ ഒന്നടങ്കം അപ്‌ലോഡ് ചെയ്യുക. പ്രസ്തുത ഫയലിലുള്ള വ്യത്യസ്ത താളുകൾ വ്യത്യസ്തങ്ങളായി സൃഷ്ടിക്കാനുള്ള ലോജിക് pagefromfile.py-ൽ എഴുതിച്ചേർത്തിട്ടുണ്ട്. ഉപയോഗക്രമം: താങ്കൾ വിവർത്തനം ചെയ്ത താളുകൾ translated.txt എന്ന ഒറ്റ ഫയലിൽ ആണ് ഉൾക്കൊണ്ടിരിക്കുന്നതെങ്കിൽ താഴെപ്പറയുന്നവിധം ഉപയോഗിക്കുക:
python pagefromfile.py -file:translated.txt
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.