സംവാദം:A

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മറ്റു ഭാഷകളിലെ വാക്കുകൾ (Words from other languages)[തിരുത്തുക]

നിഘണ്ടുകൾ പല വിധം ഉണ്ട്. അതിൽ ഏറ്റവും അടിസ്ഥാനമയിട്ടുള്ളത് വാക്കുകൾക്ക് അതേ ഭാഷയിൽത്തന്നെ അറ്ത്ഥവും മട്ടു വിവരണങ്ങളും കൊടുക്കുന്നതാൺ. ഒരു ഭാഷയിലെ വാക്കുകൾക്കു മറ്റു ഭാഷകളിലെ തറ്ജ്ജമയും മറ്റും കൊടുക്കുന്നത് വേറൊരു തരം നിഘണ്ടുവാണെന്നാണ് എന്റെ അഭിപ്രായം.

ഇങ്ങനെ നോക്കിയാൽ ഇംഗ്ലീഷും മറ്റു ഭാഷകളിലും ഉള്ള് വാക്കുകൾക്കു മലയാളത്തിലെ അറ്ത്ഥം കൊടുക്കുന്നത് വേറൊരു നിഘണ്ടു(കൾ) തന്നെ വേണം.

ഈ പ്രശ്നത്തെ വേരൊരു രീതിയിലും നോക്കാം. എനിക്കു ഒരു ഭഷയിലെ ഒരു വാക്കിന്റെ മട്ടൊരു ഭാഷയിലെ അറ്ത്ഥമ്റിയണമെങ്കിൽ ഞാൻ ആദ്യതെയൊ രണ്ടാമതെയൊ ഭാഷയിലെ നിഘാണ്ടുകളെയല്ല മറിച്ച് തർജ്ജമകൾ ഉണ്ടെന്ന് പേരിൽനിന്നു മനസ്സിലാകുന്ന ഒരു നിഖണ്ടുവിലാണു നൊക്കുക.

ലൊകത്തിലുള്ള് സകല ഭാഷകളിലെയും വാക്കുകളുടെ മലയാളം അറ്ത്ഥം ഒരു നിഘണ്ടുവിലാക്കെണ്ട കാര്യവുമില്ല

മേൽപ്പരഞ്ഞക കാരണങ്ങൾ മൂലം എന്റെ അഭിപ്രായ്ത്തിൽ ഈ നിഘണ്ടുവിൽ‍ മലയാളം വാക്കുകൾ മാത്രം മതി.

ഇംഗ്ലീഷ്, ഹിന്ദി, തുടങ്ങിയ ഭാഷകളിലെ വാക്കുകളുടെ മലയാളം തറ്ജ്ജമകൾ പ്രത്യേകം നിഘണ്ടുക്കളാക്കണം, ഇംഗ്ലിഷ്-മലയാളം, ഹിന്ദി-മലയാളം. ഇതു പ്രത്നങ്ങളുടെ സമഗ്രമായ ഏകൊപനത്തെ കൂടുതൽ സഹായിക്കനും സാദ്ധ്യതയുണ്ട്.

--Unnikn(talk) 16:46, 27 ജനുവരി 2008 (UTC)[മറുപടി]

പ്രിയ സുഹൃത്തേ, വിക്കിനിഘണ്ടുവിന്റെ സ്ഥാപിത ലക്ഷ്യം എല്ലാ ഭാഷകളിലുമുള്ള എല്ലാ വാക്കുകളും മലയാളത്തിൽ നിർ‌വചിക്കുക എന്നതാൺ. അങ്ങനെ മലയാളം മാത്രം അറിയാവുന്ന ഒരു വ്യക്തി മറ്റു ഭാഷകൾ മനസ്സിലാക്കാൻ ഈ പ്രസ്ഥാനം ഒരുപക്ഷേ സഹായകമാവും.

ഒരു കാര്യം കൂടി. ഈ പ്രസ്ഥാനം ശൈശവദശയിലായതിനാൽ പല മലയാളം പദങ്ങളുടെയും നിർ‌വചനങ്ങൾ ഇംഗ്ലീഷ് വാക്കുകൾ മാത്രമാണ്‌.. അതിനു കാരണം തുടക്കത്തിൽ ഉപയോക്താക്കൾ ഇത് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാക്കാൻ ഇംഗ്ലീഷ്-മലയാളം മലയാളം-ഇംഗ്ലീഷ് നിഘണ്ടു ശൈലിയിൽ നിർ‌വചനങ്ങൾ എഴുതിയതുമൂലമാണ്‌ എന്നു ഞാൻ അനുമാനിക്കുന്നു. എന്നാൽ ഈ നിർ‍‌വചനങ്ങൾ എല്ലാം തന്നെ ഒരു ഏകീകൃത ശൈലിയിലേക്കു നാമെല്ലാംകൂടി മാറ്റേണ്ടതാണ്‌. --Jacob.jose(talk) 17:55, 27 ജനുവരി 2008 (UTC)[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:A&oldid=194999" എന്ന താളിൽനിന്ന് ശേഖരിച്ചത്