സംവാദം:വശീകരണം

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

== വശീകരിക്കുന്നതിന് വിഷ്ണുമായ വശീകരണയന്ത്രം ഒരാളെ തങ്ങളിലേക്ക് ആകർക്ഷിക്കുന്നതിന് പറയുന്ന പേരാണ് വശീകരണം. പൂജാ കർമ്മകളിലൂടെയും, പൂജ ചെയ്ത് യന്ത്രങ്ങൾ നിർമ്മിച്ചും വശീകരിക്കാം എന്നാണ് ഇന്ത്യയിലെ തന്ത്രികർ പറയുന്നത്. വിഷ്ണുമായ സംബ്രദായത്തിൽ അങ്ങനെ ഒരു വശീകരണ യന്ത്രത്തെക്കുറിച്ച് പറയുന്നു. ==

വശീകരിക്കുന്നതിന് വിഷ്ണുമായ വശീകരണയന്ത്രം

ഒരാളെ തങ്ങളിലേക്ക് ആകർക്ഷിക്കുന്നതിന് പറയുന്ന പേരാണ് വശീകരണം. പൂജാ കർമ്മകളിലൂടെയും, പൂജ ചെയ്ത് യന്ത്രങ്ങൾ നിർമ്മിച്ചും വശീകരിക്കാം എന്നാണ് ഇന്ത്യയിലെ തന്ത്രികർ പറയുന്നത്. വിഷ്ണുമായ സംബ്രദായത്തിൽ അങ്ങനെ ഒരു വശീകരണ യന്ത്രത്തെക്കുറിച്ച് പറയുന്നു.

വിഷ്ണുമായാ വശ്യയന്ത്രം:

“ത്രിശിഖരയുഗളാന്തരമ്മാരബീജം ചസാദ്ധ്യം വിലിഖതു, മനുവർണ്ണാൻ ദ്വന്ദ്വശോ മാതൃകാർണ്ണ വൃത മാനി പുരാ മന്മഥം യന്ത്രമേതത് പുരുഷയുവതി വശ്യം വിഷ്ണുമായാവിധാനം. ഷഡ്കോണുകൾ, ഒരു വീഥി വൃത്തം, ഭൂപുരം ഇങ്ങനെ യന്ത്രം വരയ്ക്കുക.

മന്ത്രങ്ങൾ: ഷഡ്കോണമദ്ധ്യത്തിൽ "ക്ലീം' എന്ന കാമബീജവും അതിന്നു ചുറ്റുമായി സാദ്ധ്യനാമവും കോണുകളിൽ “മോഹിനി സർവ്വജനം മേവശം കുരു കുരു സ്വാഹാ.” എന്ന മായാമോഹിനി മന്ത്രം ഈരണ്ടക്ഷരങ്ങൾ വീതവും ഒടുവിലെ കോണിൽ ബാക്കി വരുന്ന അക്ഷരങ്ങളും എഴുതണം. വീഥിവൃത്തത്തിൽ 'ആ ആ' എന്നാരംഭിച്ച് " ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന് മാതൃകാക്ഷരങ്ങളും ഭൂപുരകോണുകളിൽ 'ക്ലീം' എന്ന കാമബീജവും എഴുതണം.

ഈ യന്ത്രം വിധിയാംവണ്ണം നിർമ്മിച്ച്, സംസ്ക്കാരങ്ങളെല്ലാം ചെയ്ത് നല്ല ദിവസം നോക്കി സ്വർണ്ണകൂട്ടിലാക്കി കഴുത്തിലോ, കയ്യിലോ അരയിലോ ധരിക്കുക. എന്നാൽ ലോകവശ്യമുണ്ടാകുമെന്നു മാത്രമല്ല, പുരുഷന്മാർക്ക് സ്ത്രീകളേയും, സ്ത്രീകൾക്ക് പുരുഷന്മാരേയും അതിശീഘത്തിൽ വശീകരിക്കുവാൻ സാധിക്കുന്നതാണ്. ഈ യന്ത്രം പിണങ്ങിപ്പിരിഞ്ഞു നില്ക്കുന്ന ഭാര്യ ധരിച്ചാൽ വഴക്കും പിണക്കവുമെല്ലാം തീർന്ന് അതിവേഗത്തിൽ അവളുടെ ഭർത്താവ് അവളെ സ്വീകരിക്കുന്നതാണ്. പിന്നീടൊരിക്കലും വേർപിരിയുകയില്ല.

അതുപോലെ ഈ യന്ത്രം വലതുകയ്യിലോ അരയിലോ ധരിക്കുന്നത് ഭർത്താവാണെങ്കിൽ പിണങ്ങിപ്പിരിഞ്ഞുപോയി വീട്ടിൽ നില്ക്കുന്ന ഭാര്യ ഉടനടി തിരിച്ചു വന്ന് ഭർത്താവുമൊത്ത് താമസം ആരംഭിക്കുകയും അയാളെ സ്നേഹിച്ച് അനുസരണയോടെ ഉത്തമഭാര്യയായി ജീവിതാന്ത്യം വരെ സ്വരുമയോടെ താമസിക്കുകയും ചെയ്യും. Prasal0089 (സംവാദം) 04:16, 25 ഒക്ടോബർ 2023 (UTC)[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:വശീകരണം&oldid=555066" എന്ന താളിൽനിന്ന് ശേഖരിച്ചത്