സംവാദം:അമ്പട്ടൻ

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

‘അമ്പട്ടൻ’ എന്ന പദത്തിന് തലമുടി വെട്ടുന്നവർ അഥവാ ബാർബർ /ഷൗരക്കാരൻ എന്ന പേര് എങ്ങിനെ വന്നു ?

1. മരുതുവർ 2. പണ്ഡിതർ 3. വൈത്തിയാർ > (ഈഴവാത്തി, കാവുതീയ, ഉപാദ്ധ്യായ, പുരോഹിതൻ.) 4. വിളക്കിത്തല നായർ 5. പ്രാണോപഹാരി മേൽപ്പറഞ്ഞ അഞ്ച് സമുദായങ്ങളെ "അമ്പട്ടൻ" എന്ന പേരിൽ അറിയപ്പെട്ടിരുന്നു . അമ്പട്ടൻ എന്ന വാക്കിന് അർത്ഥം "അഞ്ച് തലക്കെട്ട്" എന്നാണ്. അമ്പട്ടൻ സംസ്കൃത പദമാണ്. അമ്പട്ടൻ എന്ന പദത്തിന് തലമുടി വെട്ടുന്നവർ അഥവാ ബാർബർ / ഷൗരക്കാരൻ എന്ന പേര് എങ്ങിനെ വന്നു ?

അമ്പട്ടൻ കുലത്തിലുള്ളവർ തമിഴ് നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് പാലായനം ചെയ്തവരാണ്. ഇതിൽ മരുതുവർ എന്ന സമുദായം ഇന്നും തമിഴ് നാട്ടിൽ പാരമ്പര്യ വൈദ്യവും, അഗസ്ത്യ മഹർഷിയുടെ സിദ്ധവൈദ്യവും ആധാരമാക്കി ധാരാളം മരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്തു വരുന്നു. അതിൽ എടുത്ത് പറയാൻ "സിദ്ധമരുതുവർ പണ്ഡിറ്റ് ആനന്ദം (ശിവാനന്ദം )" തമിഴ് നാട്ടിൽ അറിയപ്പെടുന്ന ഒരു "അമ്പട്ടൻ" ആണ്. പക്ഷേ, തമിഴ് നാട്ടിൽ അദ്ദേഹത്തെ ആരും അമ്പട്ടൻ എന്ന് വിളിക്കില്ല; ബഹുമാനത്തോടെ മാത്രം ആണ് ആ പേര് പോലും പറയുന്നത്.


കേരളത്തിലെത്തിയ അമ്പട്ടൻകുലം ചേക്കേറിയത് അന്ന് തിരുവിതാം കൂർ രാജ കുടുംബത്തിൽ സംസ്കൃത അദ്ധ്യാപകരാ യും, നായർ തറവാടുകളിലും ഈഴവ കുടുംബങ്ങളിലും മംഗള കർമ്മങ്ങൾ ചെയ്യാൻ പുരോഹിതരായും ചേക്കേറി പണിയെടുത്ത് സ്വന്തം കുടുംബത്തെ സംരക്ഷിച്ചു പോന്നു . അന്നത്തെ വിദ്യാഭ്യാസ കണക്കെടുപ്പിൽ വിദ്യാഭ്യാസ പരമായി മുന്നിൽ നിന്നവരും അമ്പട്ടൻ കുലത്തിൽ ഉണ്ടായിരുന്ന അഞ്ച് സമുദായങ്ങൾ ആയിരുന്നു.

ഇവരുടെ സംസ്കാര ശൈലി, ആഹാരരീതിയിൽ , ആഹാര സമയക്രമത്തിൽ, സകുടുംബം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന രീതിയിൽ, വൃത്തിയിൽ, വൃത്തിയുള്ള വസ്ത്ര ധാരണത്തിൽ, വിദ്യാഭ്യാസത്തിൽ, അറിവിൽ, സാമൂഹ്യ പ്രവർത്തനങ്ങളിൽ, സംഗീതത്തിൽ, വേദപഠനത്തിൽ തുടങ്ങിയവ ആശ്രയം കൊടുത്ത സമുദായ ശ്രേഷ്ഠർക്ക് അസൂയ ഉളവാക്കുന്നതായിരുന്നു.

രാജകുടുംബം ഇവർക്ക് അർഹിക്കുന്ന ആദരവ് കൊടുത്തു . അങ്ങിനെ അവർ പണ്ഡിതർ ആയി . നായർ സമുദായം ഇവരെ അമ്പട്ടൻ എന്നും, വൈദ്യർ എന്നും വിളിച്ചു. വിളക്കിത്തല നായർ എന്ന സമുദായപ്പേരും പിന്നീട് ലഭിച്ചു . എഴുതാനും വായിക്കാനും അറിയാത്ത ഈഴവ സമുദായം ‘വൈത്തിയാർ’ എന്നത് ‘വാത്തിയാർ’ എന്ന് വിളിച്ചു. ഒരു സമുദായ ത്തിന്റെ പേര് വേണമെന്ന അവസ്ഥയിൽ ഈഴവ മേലാളന്മാർ ചാർത്തിയ പേരാണ് "ഈഴവ വാത്തിയാർ ". വൈദ്യർ എന്ന സംബോധന ഈഴവർക്കിടയിൽ ഉരുത്തിരിഞ്ഞ കളിയാക്കൽ പദപ്രയോഗം സർക്കാർ രേഖയിൽ "ഈഴവാത്തി" എന്ന സമുദായം രൂപം കൊണ്ടു. അമ്പട്ടൻ ബാർബർ ആയ പശ്ചാത്തലത്തിലേക്ക് പോകാം . വേദ ജ്ഞാനികൾ ആയിരുന്ന അമ്പട്ടൻ കുലത്തിലെ ആണുങ്ങൾ ക്ഷേത്ര പൂജകളും ആരാധനകളും നടത്തിയിരുന്നു. ചാതുർവർ ണ്യവും ജാതി ഭ്രഷ്‌ട്ടുകളും കൊടുമ്പിരി കൊണ്ടിരുന്ന കാലം. ചാതുർ വർണ്യത്തിൽ പെടുന്ന ജാതികളിൽ ഉള്ളവർക്കേ ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നുള്ളൂ. (ബ്രാഹ്മണർ , ക്ഷത്രിയർ , വൈശ്യർ , ശൂദ്രർ ) മംഗള കർമ്മങ്ങൾക്കോ മരണ കർമ്മങ്ങൾക്കോ വേദമന്ത്രങ്ങൾ അറിയാവുന്ന ബ്രാഹ്മണ പൂജാരികൾ അധഃകൃതരായ ജാതികളുടെ (ഈഴവരുടെ ) കർമ്മങ്ങൾക്ക് പോകാറില്ല. ക്ഷണിച്ചാൽ പോലും കുറ്റമാണ്. അത് കാരണം ഇവരെ ക്ഷണിക്കാറുമില്ല; പൂജാ കർമ്മങ്ങൾ ചെയ്യാറുമില്ല .

ആശ്രയം തേടിയെത്തിയ അമ്പട്ടകുലത്തിലുള്ളവരെ നായന്മാരും ഈഴവരും സ്വീകരിച്ചത് വേദജ്ഞാനവും പൂജാവിധികളും ഇവർക്ക റിയാമെന്നുള്ളത് കൊണ്ടാണ് .

ആദ്യമൊക്കെ മംഗള കാര്യങ്ങൾക്കും മരണാനന്തര കർമ്മങ്ങൾക്കും ഇവരെ ഉപയോഗിച്ചു. ഇത്തരം കാര്യങ്ങൾ നിരന്തരം ഇല്ലാതെ വന്നപ്പോൾ, മരണാനന്തര ചടങ്ങുകൾക്ക് മരണപ്പെട്ട ആളിന്റെ തലമുടി ഞറുക്കി / വെട്ടി എടുത്ത് പൂജയ്ക്ക് ചേർക്കുന്നത് കണ്ടവർ, അവരുടെ തലമുടി വെട്ടി തല മുണ്ഡനം ചെയ്യാമോ എന്ന് കണ്ടവരിൽ ചില രസികർ ചോദിച്ചു. കൂലി കിട്ടിയാൽ ചെയ്യാ മെന്ന് പറഞ്ഞ വിഭാഗമാണ്, തലമുടി വെട്ട് ഒരു തൊഴിലായി സ്വീകരിച്ചത്. അഭയാർത്ഥികൾക്ക് മാന്യമായ സമുദായപ്പേരും, അർ ഹതയ്ക്കുള്ള അംഗീകാരവും കൊടുക്കുന്നതിന് പകരം ഈ സമുദായങ്ങളെ അവഹേളിക്കുകയാണുണ്ടായത്. അമ്പട്ടൻ കുലത്തി ലെ പിൻഗാമികൾ വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരത്തിൽ എത്തി പല പരീക്ഷകളിലും ഉന്നത ജയം നേടിയെങ്കിലും, 'അമ്പട്ടൻ' കുലത്തെ 'ഷൗരം ചെയ്യുന്നവർ' എന്ന് പരക്കെ അറിയ പ്പെട്ടിരുന്നത് കൊണ്ടാകാം ഉന്നത സ്ഥാനങ്ങളിൽ പലതിലും ഔദ്യോഗിക അംഗീകാരം ലഭിക്കാതെ പോയി.

കുലം നോക്കാതെ, ഉന്നത സ്ഥാനങ്ങളിൽ നിയമനം ലഭിച്ചവർ തങ്ങളുടെ കുലപ്പേര് (അമ്പട്ടൻ) പുറത്തറിയാതിരിക്കാൻ ശ്രമിച്ച തിന്റെ മനക്ലേശം അനുഭവിച്ചവരിൽ ചിലരെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടാകാം.

അതിന് പുറമെ, ശ്രീ നാരായണ ഗുരു നടത്തിയ (ഈഴവ) ശിവ പ്രതിഷ്ഠ യിൽ താഴ്ന്ന ജാതിക്കാർക്ക് പ്രാർത്ഥിക്കാൻ ക്ഷേത്രങ്ങളും രൂപം കൊണ്ടു. അവിടെയെല്ലാം പുരോഹിതരായി അമ്പട്ട കുലത്തിലെ വേദമന്ത്രങ്ങൾ അറിയാവുന്നവരെ നിയമിച്ചു. എങ്കിലും അമ്പട്ട കുലത്തിലുള്ളവരെ "ഷൗരക്കാർ" എന്ന് പൊതുജനം മുദ്ര കുത്തി. അങ്ങിനെ ‘അമ്പട്ടൻ’ ‘ഷൗരക്കാരൻ’ (ബാർബർ)ആയി.


“”””””””””””””””””””””””””””””””

"https://ml.wiktionary.org/w/index.php?title=സംവാദം:അമ്പട്ടൻ&oldid=544940" എന്ന താളിൽനിന്ന് ശേഖരിച്ചത്