വിശ്വനാഥൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വിശ്വനാഥൻ
ക്രിസ്തുവർഷം 14-ാാം ശതകത്തിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു സംസ്കൃത സാഹിത്യ നിരൂപകൻ.ഒറീസ്സാനിവാസിയായ ഇദ്ദേഹത്തിന്റെ പ്രധാന സാഹിത്യകൃതി സാഹിത്യദർപ്പണം ആണ്.പത്ത് അധ്യായങ്ങളുള്ള ഈ നിരൂപണ ഗ്രന്ഥം കാവ്യത്തിന്റെ എല്ലാ ഘടകങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു. കുവലയാശ്വചരിതം,രഘുവിലാസം, പ്രഭാവതി, ചന്ദ്രകല, നരസിംഹരാജവിജയം മുതലായവയാണ് ഇദ്ദേഹത്തിന്റെ മറ്റ് കൃതികൾ. ഇവയിൽ പലതും കണ്ട്കിട്ടിയിട്ടിയില്ല.കുവലയാശ്വചരിതം പ്രാകൃതഭാഷയിൽ ഉള്ള ഒരു കാവ്യവും രഘുവിലാസം ഒരു മഹാകാവ്യവുമാണ്.പ്രഭാവതിയും ചന്ദ്രകലയും രൂപകങ്ങളാണ്.ചരിത്രപരമായ ഒരു കാവ്യമാണ് നരസിംഹരാജവിജയം.