Jump to content

വിക്കിനിഘണ്ടു:വിക്കിഡാറ്റ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

വിക്കിനിഘണ്ടുവിന് സമാനമായ ഘടനയുള്ള ഒരു പുതിയ നെയിംസ്പേസ് സഹോദര പ്രോജക്ട് വിക്കിഡാറ്റ പുറത്തിറക്കി. വിക്കിഡാറ്റയിൽ "ലെക്സിക്കോഗ്രാഫിക്കൽ ഡാറ്റ" എന്ന് വിളിക്കുന്ന ഈ പ്രോജക്റ്റിന്റെ ലക്ഷ്യം ഘടനാപരമായ ഡാറ്റ ഉപയോഗിച്ച് വിക്കിനിഘണ്ടിയെ പിന്തുണയ്ക്കുക എന്നുള്ളതും കൂടെയാണ്. ആദ്യ പതിപ്പ് 2018 മെയ് മാസത്തിൽ വിന്യസിച്ചു. പ്രോജക്റ്റിന് തുടക്കത്തിൽ വളരെയധികം സവിശേഷതകളില്ല, പക്ഷേ ഇവ കാലക്രമേണ വരും. സംഭാവന ചെയ്യാൻ മടിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് d:Wikidata:Lexicographical dataയിൽ കാണാം.

മലയാളത്തിലെ ഒട്ടനവധി നാമങ്ങൾ ഇതിനകം ലെക്സീം നേംസ്പേസിൽ ഉൾപെടുത്തിയിട്ടുണ്ട്. നമ്മുടെ മലയാളം ആണ് ലെക്‌സിം കൗണ്ട് പ്രകാരം വിക്കിഡാറ്റയിൽ ചേർത്തിരിക്കുന്ന ഭാഷകളിൽ നിലവിൽ 4-ആം സ്ഥാനത്ത്! ഇനിയും അനവധി വാക്കുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

വിക്കിഡാറ്റ ലെക്സിക്കോഗ്രാഫിക്കൽ ഡാറ്റ (ലെക്സീംസ്) പദ്ധതി ലക്ഷ്യമിടുന്നത് വിക്കിനിഘണ്ടു, വരാനിരിക്കുന്ന അബ്സ്ട്രാക്റ്റ് വിക്കിപീഡിയ എന്നിവയുൾപ്പെടെ വ്യത്യസ്ത ആവശ്യങ്ങൾക്കായി എല്ലാവർക്കും CC0 ലൈസൻസിൽ ഘടനാപരമായ നിഘണ്ടു ഡാറ്റ നൽകുക എന്നതാണ്. ഇത് വിവിധതരം ഉപകരണങ്ങളെയും പദ്ധതികളേയും പിന്തുണയ്ക്കും. മെഷീൻ റീഡബിൾ ആയതിനാൽ എളുപ്പത്തിൽ അനേകം പ്രയോജനങ്ങൾക്കായി ഉപയോഗിക്കം.

നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?

[തിരുത്തുക]
  • നിലവിലുള്ള എല്ലാ ലെക്സീമുകളിലും സെൻസുകളും വിവരണങ്ങളും ചേർക്കുക
  • വിവിധ ഭാഷകളുടെ സെൻസുകളിൽ നിന്നും അതിലേക്കും തർജ്ജമകൾ ചേർക്കുക
  • നിലവിലെ മലയാളം നിഘണ്ടു ഡാറ്റയിൽ ചേർത്തപ്പെട്ട പിശകുകൾ തിരുത്തുക
  • ചേർക്കപ്പെടാത്ത ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള പദങ്ങൾ ചേർക്കുക
  • സെൻസുകളിൽ ചിത്രങ്ങൾ, പര്യായങ്ങൾ, വിപരീതങ്ങൾ, ഈ അർത്ഥത്തിനുള്ള ഇനങ്ങൾ, കൂടാതെ മറ്റ് പ്രോപ്പർട്ടികൾ എന്നിവ ചേർക്കുക
  • ചേർക്കപ്പെടാത്ത വാക്കുകൾ ഉൾപ്പെടുത്തുക

വിക്കിനിഘണ്ടു നിലനിൽക്കും

[തിരുത്തുക]

ലെക്സികോഗ്രാഫിക്കൽ ഡാറ്റ പദ്ധതി വിക്ഷണറികളെ നീക്കം ചെയ്യുകയില്ല, പകരം പിന്തുണയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ. വിക്കിനിഘണ്ടു അതുപോലെ തന്നെ സജീവമായി നിലകൊള്ളും. ലെക്സിക്കോഗ്രാഫിക്കൽ ഡാറ്റ പദ്ധതി പിന്തുണ കിട്ടുന്നതിനാൽ വളരെയധികം പുതിയ ഉള്ളടക്കവും മെച്ചപ്പെടലും ഉണ്ടായിരിക്കും.

അനുബന്ധ കണ്ണികകൾ

[തിരുത്തുക]