Jump to content

വിക്കിനിഘണ്ടു:ലിംഗ്വ ലിബ്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(വിക്കിനിഘണ്ടു:ലിംഗ്വ ലിബ്രെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലിംഗ്വ ലിബ്ര [English: Lingua Libre] എന്നത് വാക്കുകളുടെ ഉച്ചാരണം റെക്കോർഡ് ചെയ്യാനുള്ള ഒരു ഉപകരണമാണ്. ഈ ഉപകരണം ഉപയോഗിച്ച് റെക്കോർഡ് ചെയ്യേണ്ട വാക്കുകളുടെ ലിസ്റ്റ് നിർമ്മിക്കാനും, എളുപ്പത്തിൽ ഈ വാക്കുകളുടെ ഉച്ചാരണം റെക്കോർഡ് ചെയ്യാനും സാധിക്കും. വിക്കിനിഘണ്ടുവിലുള്ള വാക്കുകളുടെ ഉച്ചാരണം ലിംഗ്വ ലിബ്ര ഉപയോഗിച്ച് എളുപ്പത്തിൽ റെക്കോർഡ് ചെയ്യാവുന്നതാണ്. വിക്കിനിഘണ്ടൂവിനെക്കൂടാതെ, മലയാളം വിക്കിപീഡിയ, വിക്കിഡേറ്റ മുതലായ സംരംഭങ്ങളിലേക്ക് ആവശ്യമുള്ള റെക്കോർഡിങ്ങുകളും ലിംഗ്വ ലിബ്ര ഉപയോഗിച്ച് റെക്കോർഡ് ചെയ്യാവുന്നതാണ്.

റെക്കോർഡിങ്ങ്

[തിരുത്തുക]
  • ലിംഗ്വ ലിബ്രയിൽ ഒരു അക്കൗണ്ട് തുടങ്ങുക. വിക്കിമീഡിയ സംരംഭങ്ങളിൽ അക്കൗണ്ട് ഉള്ള ആളാണെങ്കിൽ അതേ ഉപയോക്തൃനാമവും, രഹസ്യവാക്കും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
  • റെക്കോർഡ് വിസാഡ് എന്ന ഒപ്ഷനിൽ ഞെക്കി റെക്കോർഡിങ്ങിന് സജ്ജമാകുക. മൈക്രോഫോൺ ടെസ്റ്റ് ചെയ്യുക. ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ റെക്കോർഡിങ്ങ് വിസാഡിൽ ചേർക്കുക.
  • അടുത്ത പേജിൽ ഭാഷ 'Malayalam' എന്ന് തിരഞ്ഞെടുക്കുക. വിക്കിനിഘണ്ടുവിലെ വാക്കുകൾ ലിസ്റ്റ് രൂപത്തിൽ ലിംഗ്വ ലിബ്രയിൽ സൂക്ഷിച്ചിട്ടൂണ്ട്. ലിസ്റ്റിൽ നിന്നുള്ള വാക്കുകൾ റെക്കോർഡ് ചെയ്യാനായി 'Local list' എന്ന ഒപ്ഷനിൽ ഞെക്കി, ശേഷം Mal/അ എന്ന ലിസ്റ്റ് തിരഞ്ഞെടുക്കുക. 'അ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളുടെ ഉച്ചാരണം റെക്കോർഡ് ചെയ്യാനായി ഈ ലിസ്റ്റ് ഉപയോഗിക്കാം. മറ്റേതെങ്കിലും അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളുടെ റെക്കോർഡിങ്ങിനായി ആ അക്ഷരത്തിൻ്റെ ലിസ്റ്റ് തിരഞ്ഞെടുക്കാവുന്നതാണ്.
  • ലിസ്റ്റിൽ നിന്നുള്ള വാക്കുകൾ ഒന്നൊന്നായി റെക്കോർഡ് ചെയ്യുക. കഴിയാവുന്നത്ര വാക്കുകൾ റെക്കോർഡ് ചെയ്തശേഷം 'Next' അമർത്തി, റെക്കോർഡ് ചെയ്ത ഉച്ചാരണങ്ങൾ പുനഃപരിശോധിക്കാനായി ശ്രവിച്ചു നോക്കുക. തെറ്റായ റെക്കോർഡിങ്ങുകൾ ഉണ്ടെങ്കിൽ അവ ഇവിടെ നിന്ന് ഡിലീറ്റ് ചെയ്യാം.
  • ശേഷം 'Upload to Wikimedia Commons' എന്ന ബട്ടൺ ഞെക്കി എല്ലാ ഉച്ചാരണങ്ങളും വിക്കിമീഡിയ കോമൺസിലേക്ക് ബാച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. മലയാളത്തിലുള്ള എല്ലാ റെക്കോർഡിങ്ങുകളും വിക്കിമീഡിയ കോമൺസിലെ വർഗ്ഗത്തിൽ കാണാം.

ഓഡിയോ ഫയൽ ചേർക്കൽ

[തിരുത്തുക]
  • റെക്കോർഡ് ചെയ്ത ഓഡിയോ ഫയൽ വിക്കിനിഘണ്ടുവിലേക്ക് ചേർക്കാനായി {{audio|LL-Q36236 (mal)-YourName-{{subst:PAGENAME}}.wav}} എന്ന ഫലകം ചേർത്താൽ മതിയാകും. ഫലകത്തിൽ YourName എന്നതിനു പകരം റെക്കോർഡ് ചെയ്ത വ്യക്തിയുടെ പേര്, ലിംഗ്വ ലിബ്രയിൽ ചേർത്ത അതേപോലെ ചേർത്താൽ മതിയാകും. ഇപ്രകാരം ഓഡിയോ ഫയൽ ചേർത്ത ഒരു ഉദാഹരണം ഇവിടെ കാണാം.