Jump to content

"മരുത്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Automated import of articles
 
വരി 3: വരി 3:
{{ml-noun}}
{{ml-noun}}
# ([[ബഹുവചനം]]) [[ഒരു]] [[ദേവഗണം]]
# ([[ബഹുവചനം]]) [[ഒരു]] [[ദേവഗണം]]

പുംസവനവ്രതവും മരുത്തുക്കളുടെ ഉത്പത്തിയും – ഭാഗവതം (151)
ഭാഗവതം

കൃമി വിഡ്‌ ഭസ്മസം ജ്ഞാഽഽസീദ്യസ്യേശാഭിഹിതസ്യച
ഭൂതധ്രുക്‌ തത്കൃതേ സ്വാർത്ഥം കിം വേദ നിരയോ യതഃ (6-18-25)
വിലോക്യൈകാന്തഭൂതാനി ദ്രതാന്യാദ്‌ പ്രജാപതിഃ
സ്ത്രിയം ചക്രേ സ്വദേഹാർദ്ധം യയാ പുംസാം മതിർഹൃതാ (6-18-30)

ശുകമുനി തുടർന്നു:

കശ്യപഭാര്യയായ ദിതിക്ക്‌ ഹിരണ്യാക്ഷനെന്നും ഹിരണ്യകശിപുവെന്നും പേരായ രണ്ടു മക്കളുണ്ടായ കാര്യം ഞാൻ നേരത്തെ പറഞ്ഞു. രണ്ടുപേരും വിഷ്ണുവിനാൽ കൊല്ലപ്പെട്ടു. ഇന്ദ്രസുഹൃത്താണല്ലോ വിഷ്ണു. അതുകൊണ്ട്‌ ദിതിക്ക്‌ ഇന്ദ്രനോട്‌ ദ്വേഷ്യം തോന്നി. ദിതി ആലോചിച്ചു.

“തന്റെ ശരീരം അനശ്വരമാണെന്നു് ഇന്ദ്രൻ കരുതുന്നുവല്ലോ. കഷ്ടം തന്നെ. അതുകൊണ്ട്‌ തനിക്ക്‌ ശത്രുതയുളളവരെയെല്ലാം കൊന്നുകളയുകയാണല്ലോ അയാൾ ചെയ്യുന്നത്‌. എന്നാൽ ഈ ദേഹം കൃമികീടങ്ങൾ നിറഞ്ഞതും, ചാരമാവേണ്ടതും, മാലിന്യം നിറഞ്ഞതുമാണെന്നു് അയാൾ മനസിലാക്കുന്നുണ്ടോ? ഇന്ദ്രനെ നിഗ്രഹിക്കാൻ കഴിവുളള ഒരു പുത്രനെ എനിക്കു പ്രസവിക്കണം.”

ഇങ്ങനെ തീരുമാനിച്ച്‌ തന്റെ ഭർത്താവായ കശ്യപന്റെ സ്നേഹം പിടിച്ചുപറ്റാൻ ദിതി ശ്രമിച്ചു. സ്നേഹപ്രകടനത്താൽ മോഹിതനായ കശ്യപൻ അവൾ ആവശ്യപ്പെട്ട വരം നൽകി. കശ്യപൻ മുനിയായിരുന്നിട്ടുകൂടി ഇതിൽ അതിശയമൊന്നുമില്ല.

സൃഷ്ടി കർത്താവ്, തന്റെ ആദ്യസൃഷ്ടികൾക്ക്‌ പുനരുൽപ്പാദനത്തിന്‌ താൽപ്പര്യമൊന്നും കാണായ്കയാൽ സ്വയം തൽപ്പകുതിയെ സ്ത്രീയാക്കി മാറ്റി. അവർ പുരുഷന്റെ വിവേകം കവർന്നെടുക്കുകയും ചെയ്തു. കശ്യപൻ തന്റെ ഭാര്യയുടെ ഭർത്തൃഭക്തിയേയും സ്നേഹത്തേയും പുകഴ്ത്തി. ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവ്‌ ഭഗവൽത്തുല്യനത്രെ. അപ്പോൾ ദിതി തന്റെ മനസിലെ ആഗ്രഹം വെളിപ്പെടുത്തി. ഇന്ദ്രനിഗ്രഹം ചെയ്യാൻ കഴിവുളള ഒരു പുത്രനെ വേണം. അധാർമ്മികമായ ആഗ്രഹം കേട്ട്‌ കശ്യപന്‌ ദുഃഖം തോന്നി. അദ്ദേഹം ആലോചിച്ചു.

ഒരു സ്ത്രീയുടെ മുഖം സുന്ദരവും സ്വരം മധുരതരവുമാണെങ്കിലും ഹൃദയം വാൾത്തലപോലെ മൂർച്ചയേറിയതാണ്‌. ഒരു സ്ത്രീക്ക്‌ പ്രിയപ്പെട്ടതായി ആരുമില്ല. സ്വന്തം ആഗ്രഹനിവൃത്തിക്കായി അവൾ ഭർത്താവിനേയൊ, മകനേയൊ, സഹോദരനേയോ കൊല്ലാൻ മടിക്കുകയില്ല.

എങ്കിലും പ്രതിജ്ഞാലംഘനം നടക്കാതിരിക്കാൻ കശ്യപൻ ചില നിബന്ധകൾ വെച്ചു. അവളാഗ്രഹിച്ചതുപോലൊരു പുത്രൻ ജനിക്കണമെങ്കിൽ ഒരു കൊല്ലം ‘പുംസവനം‘ എന്ന വ്രതം ആചരിക്കണം. ഈ വ്രതമനുസരിച്ച്‌ ഒരുവൾ തികഞ്ഞ പരിശുദ്ധിയിൽ തന്റെ ശരീരവും ചുറ്റുപാടുകളും സൂക്ഷിക്കണം. വസ്ത്രം, ആഹാരം, പാനീയങ്ങൾ, ഭക്ഷണക്രമം, ഉറക്കം ഇവക്കെല്ലാം നിബന്ധനകളുണ്ട്‌. ഭക്ഷണശേഷം വായിൽ ഭക്ഷണാംശമൊന്നുമില്ലെന്നുറപ്പുവരുത്തി വായ ശുദ്ധമാക്കണം. സൂര്യോദയത്തിലും അസ്തമയത്തിലും ഉറക്കമരുത്‌. തല വടക്കോട്ടോ പടിഞ്ഞാട്ടോ വച്ച്‌ കിടക്കുകയുമരുത്‌. ദിവസവും പശു, ബ്രാഹ്മണൻ, മഹാലക്ഷ്മി, മഹാവിഷ്ണു എന്നിവരേയും ഭർത്തൃമതികളായ സ്ത്രീകളെയും പൂജിക്കണം. ദിതി ആചാരപ്രകാരം വ്രതമനുഷ്ഠിക്കാൻ തുടങ്ങി.

ഇന്ദ്രൻ വിവരമറിഞ്ഞു് ആകുലനായി. അയാൾ കപടവേഷത്തിൽ ദിതിയുടെ പരിചാരകനായി കൂടി വ്രതം മുടക്കാൻ ശ്രമിച്ചു. ഒരു കൊല്ലമവസാനിക്കാറായപ്പോൾ ഒരു ദിവസം ശ്രദ്ധക്കുറവുകൊണ്ട്‌ സന്ധ്യാസമയത്ത്‌ ദിതി ഉറങ്ങിപ്പോയി. വായിൽ അൽപ്പം ഭക്ഷണാംശവും ഉണ്ടായിരുന്നു. ഇന്ദ്രൻ പെട്ടെന്നു് അവളുടെ ഉളളിൽ പ്രവേശിച്ച്‌ ഉദരത്തിലെ ശിശുവിനെ തന്റെ വജ്രായുധത്താൽ നാൽപ്പത്തിയൊൻപതു കഷണങ്ങളാക്കി. ഒരോ മുറിക്കലിലും ‘മാരുത’ കരയരുതേ എന്ന അപേക്ഷയോടെയാണ്‌ ഇന്ദ്രനതു ചെയ്തത്‌. ഭഗവൽക്കാരുണ്യത്താൽ എല്ലാവരുടേയും ജീവൻ നിലനിന്നു. ദിതിയുടെ ഒരു കൊല്ലക്കാലത്തെ പ്രാർത്ഥനയുടേയും ഭക്തിയുടേയും ഫലമായാണ്‌ ഗർഭശിശുക്കൾ മരിക്കാതിരിക്കുന്നത്‌. ഉണർന്നപ്പോൾ ഇന്ദ്രനെയും നാൽപ്പത്തിയൊൻപതു ശിശുക്കളേയും കണ്ട ദിതിക്ക്‌ ഭഗവൽഭക്തിയും വ്രതവും കാരണം ഉളളിൽ വെറുപ്പ്‌ തീരെ പോയിരുന്നു. ഇന്ദ്രനോടു ചോദിച്ചപ്പോൾ താനാണിതിന്‌ കാരണക്കാരനെന്നും മാപ്പുതരണമെന്നും അഭ്യർഥിച്ചു. പിന്നീട്‌ നാൽപ്പത്തിയൊൻപത്‌ മരുത്തുകളുടെ (വായുദേവന്മാർ)അകമ്പടിയോടെ ഇന്ദ്രൻ സ്വർഗ്ഗത്തിലേയ്ക്കു പോയി. ‘മാരുത’ എന്ന്‌ ഇന്ദ്രൻ അവരോട്‌ പറഞ്ഞതിനാലാണ്‌ അവർക്ക്‌ ‘മരുത്തുക്കൾ’ എന്ന പേർ വന്നത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം

11:59, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം

നാമം

മരുത്തുക്കൾ

  1. (ബഹുവചനം) ഒരു ദേവഗണം

പുംസവനവ്രതവും മരുത്തുക്കളുടെ ഉത്പത്തിയും – ഭാഗവതം (151) ഭാഗവതം

കൃമി വിഡ്‌ ഭസ്മസം ജ്ഞാഽഽസീദ്യസ്യേശാഭിഹിതസ്യച ഭൂതധ്രുക്‌ തത്കൃതേ സ്വാർത്ഥം കിം വേദ നിരയോ യതഃ (6-18-25) വിലോക്യൈകാന്തഭൂതാനി ദ്രതാന്യാദ്‌ പ്രജാപതിഃ സ്ത്രിയം ചക്രേ സ്വദേഹാർദ്ധം യയാ പുംസാം മതിർഹൃതാ (6-18-30)

ശുകമുനി തുടർന്നു:

കശ്യപഭാര്യയായ ദിതിക്ക്‌ ഹിരണ്യാക്ഷനെന്നും ഹിരണ്യകശിപുവെന്നും പേരായ രണ്ടു മക്കളുണ്ടായ കാര്യം ഞാൻ നേരത്തെ പറഞ്ഞു. രണ്ടുപേരും വിഷ്ണുവിനാൽ കൊല്ലപ്പെട്ടു. ഇന്ദ്രസുഹൃത്താണല്ലോ വിഷ്ണു. അതുകൊണ്ട്‌ ദിതിക്ക്‌ ഇന്ദ്രനോട്‌ ദ്വേഷ്യം തോന്നി. ദിതി ആലോചിച്ചു.

“തന്റെ ശരീരം അനശ്വരമാണെന്നു് ഇന്ദ്രൻ കരുതുന്നുവല്ലോ. കഷ്ടം തന്നെ. അതുകൊണ്ട്‌ തനിക്ക്‌ ശത്രുതയുളളവരെയെല്ലാം കൊന്നുകളയുകയാണല്ലോ അയാൾ ചെയ്യുന്നത്‌. എന്നാൽ ഈ ദേഹം കൃമികീടങ്ങൾ നിറഞ്ഞതും, ചാരമാവേണ്ടതും, മാലിന്യം നിറഞ്ഞതുമാണെന്നു് അയാൾ മനസിലാക്കുന്നുണ്ടോ? ഇന്ദ്രനെ നിഗ്രഹിക്കാൻ കഴിവുളള ഒരു പുത്രനെ എനിക്കു പ്രസവിക്കണം.”

ഇങ്ങനെ തീരുമാനിച്ച്‌ തന്റെ ഭർത്താവായ കശ്യപന്റെ സ്നേഹം പിടിച്ചുപറ്റാൻ ദിതി ശ്രമിച്ചു. സ്നേഹപ്രകടനത്താൽ മോഹിതനായ കശ്യപൻ അവൾ ആവശ്യപ്പെട്ട വരം നൽകി. കശ്യപൻ മുനിയായിരുന്നിട്ടുകൂടി ഇതിൽ അതിശയമൊന്നുമില്ല.

സൃഷ്ടി കർത്താവ്, തന്റെ ആദ്യസൃഷ്ടികൾക്ക്‌ പുനരുൽപ്പാദനത്തിന്‌ താൽപ്പര്യമൊന്നും കാണായ്കയാൽ സ്വയം തൽപ്പകുതിയെ സ്ത്രീയാക്കി മാറ്റി. അവർ പുരുഷന്റെ വിവേകം കവർന്നെടുക്കുകയും ചെയ്തു. കശ്യപൻ തന്റെ ഭാര്യയുടെ ഭർത്തൃഭക്തിയേയും സ്നേഹത്തേയും പുകഴ്ത്തി. ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവ്‌ ഭഗവൽത്തുല്യനത്രെ. അപ്പോൾ ദിതി തന്റെ മനസിലെ ആഗ്രഹം വെളിപ്പെടുത്തി. ഇന്ദ്രനിഗ്രഹം ചെയ്യാൻ കഴിവുളള ഒരു പുത്രനെ വേണം. അധാർമ്മികമായ ആഗ്രഹം കേട്ട്‌ കശ്യപന്‌ ദുഃഖം തോന്നി. അദ്ദേഹം ആലോചിച്ചു.

ഒരു സ്ത്രീയുടെ മുഖം സുന്ദരവും സ്വരം മധുരതരവുമാണെങ്കിലും ഹൃദയം വാൾത്തലപോലെ മൂർച്ചയേറിയതാണ്‌. ഒരു സ്ത്രീക്ക്‌ പ്രിയപ്പെട്ടതായി ആരുമില്ല. സ്വന്തം ആഗ്രഹനിവൃത്തിക്കായി അവൾ ഭർത്താവിനേയൊ, മകനേയൊ, സഹോദരനേയോ കൊല്ലാൻ മടിക്കുകയില്ല.

എങ്കിലും പ്രതിജ്ഞാലംഘനം നടക്കാതിരിക്കാൻ കശ്യപൻ ചില നിബന്ധകൾ വെച്ചു. അവളാഗ്രഹിച്ചതുപോലൊരു പുത്രൻ ജനിക്കണമെങ്കിൽ ഒരു കൊല്ലം ‘പുംസവനം‘ എന്ന വ്രതം ആചരിക്കണം. ഈ വ്രതമനുസരിച്ച്‌ ഒരുവൾ തികഞ്ഞ പരിശുദ്ധിയിൽ തന്റെ ശരീരവും ചുറ്റുപാടുകളും സൂക്ഷിക്കണം. വസ്ത്രം, ആഹാരം, പാനീയങ്ങൾ, ഭക്ഷണക്രമം, ഉറക്കം ഇവക്കെല്ലാം നിബന്ധനകളുണ്ട്‌. ഭക്ഷണശേഷം വായിൽ ഭക്ഷണാംശമൊന്നുമില്ലെന്നുറപ്പുവരുത്തി വായ ശുദ്ധമാക്കണം. സൂര്യോദയത്തിലും അസ്തമയത്തിലും ഉറക്കമരുത്‌. തല വടക്കോട്ടോ പടിഞ്ഞാട്ടോ വച്ച്‌ കിടക്കുകയുമരുത്‌. ദിവസവും പശു, ബ്രാഹ്മണൻ, മഹാലക്ഷ്മി, മഹാവിഷ്ണു എന്നിവരേയും ഭർത്തൃമതികളായ സ്ത്രീകളെയും പൂജിക്കണം. ദിതി ആചാരപ്രകാരം വ്രതമനുഷ്ഠിക്കാൻ തുടങ്ങി.

ഇന്ദ്രൻ വിവരമറിഞ്ഞു് ആകുലനായി. അയാൾ കപടവേഷത്തിൽ ദിതിയുടെ പരിചാരകനായി കൂടി വ്രതം മുടക്കാൻ ശ്രമിച്ചു. ഒരു കൊല്ലമവസാനിക്കാറായപ്പോൾ ഒരു ദിവസം ശ്രദ്ധക്കുറവുകൊണ്ട്‌ സന്ധ്യാസമയത്ത്‌ ദിതി ഉറങ്ങിപ്പോയി. വായിൽ അൽപ്പം ഭക്ഷണാംശവും ഉണ്ടായിരുന്നു. ഇന്ദ്രൻ പെട്ടെന്നു് അവളുടെ ഉളളിൽ പ്രവേശിച്ച്‌ ഉദരത്തിലെ ശിശുവിനെ തന്റെ വജ്രായുധത്താൽ നാൽപ്പത്തിയൊൻപതു കഷണങ്ങളാക്കി. ഒരോ മുറിക്കലിലും ‘മാരുത’ കരയരുതേ എന്ന അപേക്ഷയോടെയാണ്‌ ഇന്ദ്രനതു ചെയ്തത്‌. ഭഗവൽക്കാരുണ്യത്താൽ എല്ലാവരുടേയും ജീവൻ നിലനിന്നു. ദിതിയുടെ ഒരു കൊല്ലക്കാലത്തെ പ്രാർത്ഥനയുടേയും ഭക്തിയുടേയും ഫലമായാണ്‌ ഗർഭശിശുക്കൾ മരിക്കാതിരിക്കുന്നത്‌. ഉണർന്നപ്പോൾ ഇന്ദ്രനെയും നാൽപ്പത്തിയൊൻപതു ശിശുക്കളേയും കണ്ട ദിതിക്ക്‌ ഭഗവൽഭക്തിയും വ്രതവും കാരണം ഉളളിൽ വെറുപ്പ്‌ തീരെ പോയിരുന്നു. ഇന്ദ്രനോടു ചോദിച്ചപ്പോൾ താനാണിതിന്‌ കാരണക്കാരനെന്നും മാപ്പുതരണമെന്നും അഭ്യർഥിച്ചു. പിന്നീട്‌ നാൽപ്പത്തിയൊൻപത്‌ മരുത്തുകളുടെ (വായുദേവന്മാർ)അകമ്പടിയോടെ ഇന്ദ്രൻ സ്വർഗ്ഗത്തിലേയ്ക്കു പോയി. ‘മാരുത’ എന്ന്‌ ഇന്ദ്രൻ അവരോട്‌ പറഞ്ഞതിനാലാണ്‌ അവർക്ക്‌ ‘മരുത്തുക്കൾ’ എന്ന പേർ വന്നത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം

"https://ml.wiktionary.org/w/index.php?title=മരുത്തുക്കൾ&oldid=555792" എന്ന താളിൽനിന്ന് ശേഖരിച്ചത്