പ്രത്യക്ഷം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]പ്രത്യക്ഷം എന്നത് ഒരു സംസ്കൃത പദമാണ് (അക്ഷിണി+പ്രതി എന്നാണ് വിഗ്രഹം). അതായത് അക്ഷികൾക്ക് അഭിമുഖമായുള്ളത്, അക്ഷ്ണോ രാഭിമുഖ്യ മിത്യർത്ഥ: ഇവിടെ അക്ഷി ശബ്ദത്തിന് ഇന്ദ്രിയം എന്നർത്ഥം. അപ്പോൾ ഇന്ദ്രിയങ്ങൾക്ക് അഭിമുഖമായുള്ളത് എന്നർത്ഥം. വാസ്തവ ജ്ഞാനം.അതായത് ഇന്ദ്രിയവും വസ്തുവും തമ്മിലുള്ള സംയോഗത്തിൽ നിന്നും ഉണ്ടാകുന്ന ജ്ഞാനമാണ് പ്രത്യക്ഷം. ഉദാഹരണമായി ഞാൻ ഒരു കുടത്തെ കാണുന്നു.ഇത് ഒരു ജ്ഞാനമാണ് . അതായത്കണ്ണാകുന്ന എന്റെ ഇന്ദ്രിയം കുടംഎന്ന വസ്തുവുമായി സംയോഗത്തിലാകുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന അറിവാണ് കുടം എന്ന വസ്തുബോധം.
നാമം
[തിരുത്തുക]പ്രത്യക്ഷം
അവ്യയം
[തിരുത്തുക]പ്രത്യക്ഷം