നൃപനാപിതപുത്രന്യായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

പദോല്പത്തി[തിരുത്തുക]

നൃപൻ (രാജാവ്) + നാപിതൻ (ക്ഷുരകൻ)

നാമം[തിരുത്തുക]

നൃപനാപിതപുത്രന്യായം

  1. ന്യായങ്ങളിലൊന്ന്. തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന ലോകപ്രകൃതിയെ കുറിക്കുന്ന ന്യായം..രാജാവൊരിക്കൽ തന്റെ ക്ഷുരകനോട് അഴകുള്ള ഒരു കുഞ്ഞിനെ നാട്ടിൽ നിന്നും കണ്ടുപിടിച്ചുകൊണ്ടുവരുവാൻ കൽപ്പിച്ചു.അപ്രകാരമുള്ള ഒരു കുഞ്ഞിനെ എവിടെയും കിട്ടാഞ്ഞ് അയാൾ തന്റെ സ്വന്തംകുഞ്ഞു അഴകുള്ളവനാണെന്ന് നിശ്ചയിച്ച് രാജസന്നിധിയിൽ ഹാജരാക്കി. അവനാകട്ടെ ഏറെ വിരൂപനനായിരുന്നു.ഈ കഥ ഈ ന്യായത്തിനാധാരം
"https://ml.wiktionary.org/w/index.php?title=നൃപനാപിതപുത്രന്യായം&oldid=219370" എന്ന താളിൽനിന്ന് ശേഖരിച്ചത്