തറവാട്ട്-
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]തറവാട്ട്-
- പദോൽപ്പത്തി: <തറവാട്
- തറവാട്ടിലുള്ള. തറവാട്ടമ്മ = കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയസ്ത്രീ;
- വീട്ടമ്മ, കുലീനയായ സ്ത്രീ. തറവാട്ടുകാരണവർ = കുടുംബഭരണത്തിന് അധികാരി. തറവാട്ടുകാരൻ = കുലീനൻ;
- ഗൃഹസ്ഥൻ. തറവാട്ടുപക = കുടിപ്പക. തറവാട്ടുപുല = തറവാടുമായി ബന്ധമുള്ള ആരെങ്കിലും മരിക്കുന്നതുമൂലമുള്ള ആശൗചം. തറവാട്ടുമുതല്, -സ്വത്ത് = കുടുംബസ്വത്ത്. തറവാട്ടുമൂപ്പൻ = കുടുംബത്തിന്റെ ഭരണാധിപതി. തറവാട്ടുമൂപ്പ് = തറവാട്ടിലെ മൂത്തയാളായിരിക്കുക