Jump to content

കഴുവേറ്റുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കഴുവേറ്റുക

  1. [["കഴുവേറ്റുക എന്നത് അതിക്രൂരമായ ഒരു ശിക്ഷയായിരുന്നു. കൂർത്ത മുനയുള്ള ഒരു ഇരിമ്പുശ്ലാഖ കുറ്റക്കാരന്റെ പുറത്തു പൃഷ്ഠത്തിന് അൽപ്പം മേൽക്കായി തൊലിയുടെ ഉള്ളിൽക്കൂടി ഞരമ്പുനാഡികളൊന്നും കേടുവരാതെ മുകളിലേയ്ക്കു കയറ്റി തോളോളം കൊണ്ടുവന്ന് കഴുത്തിന്റെ പിന്നിൽക്കൂടി പുറത്തേയ്ക്കാക്കും. എന്നിട്ട് ഈ ശ്ലാഖയുടെ താഴത്തെ അറ്റം, നിലത്തു കുത്തനെ നിറുത്തിയിട്ടുള്ള ഒരു മരത്തൂണിന്മേൽ ചേർത്ത് ഉറപ്പിയ്ക്കും. തറയിൽനിന്നു പത്തിഞ്ചുപൊക്കത്തിൽ ഒരു പീഠം വച്ചിട്ടു കുറ്റക്കാരനെ അതിന്മേൽ നിർത്തും. അപ്പോൾ അയാളുടെ നിലയ്ക്ക് ഈ പീഠവും തൂണോടു കൂട്ടി ഉറപ്പിച്ചിരിക്കുന്ന ഇരിമ്പുശ്ലാഖയും മാത്രം ആശ്രയമായിത്തീരുന്നു. ഈ നിലയിൽ കാറ്റ്, മഴ, വെയില്, മഞ്ഞ് ഇതുകൾക്ക് തടവുകൂടാതെ നിർത്തും. വെള്ളം കിട്ടാതെ സഹിക്കവയ്യാത്ത ദാഹം കൊണ്ടു വരണ്ടും തണലില്ലാത്ത ദുസ്സഹമായ വെയിലിന്റെ ചൂടുകൊണ്ട് തളർന്നും ആട്ടിക്കളയുവാൻ നിവൃത്തിയില്ലാതെ പ്രാണികൾ അരിച്ചുകയറി ദേഹം ആസകലം നക്കിയും കരണ്ടും അരിഷ്ടിച്ച് ഒടുവിൽ അവന്റെ ജീവൻ നശിക്കുന്നു. ചിലപ്പോൾ മൂന്നു ദിവസം കൊണ്ടേ മരണം സിദ്ധിക്കുന്നുള്ളു. ഇതിന്നിടയിൽ ഒരു മഴ പെയ്തിരുന്നെങ്കിൽ അത് ഈശ്വരാധീനമെന്നു വിചാരിക്കുന്നു. മുറിവുകൾ നനഞ്ഞാൽ പഴുപ്പുണ്ടായി അടുത്ത് മരണപ്രാപ്തിക്കു സംഗതിയാവുമല്ലൊ എന്നു വിചാരിച്ചാണ്. ഇരിമ്പുവടി കൊണ്ട് മുട്ടു തല്ലി ഒടിക്കുന്ന സമ്പ്രദായവും ശിക്ഷകളിൽ ഒന്നായിരുന്നു]];
  2. തുലയ്ക്കുക, നശിപ്പിക്കുക;
  3. ചീത്തവിളിക്കുക, 'കഴുവേറി' എന്നു വിളിച്ചു ശകാരിക്കുക. കഴുവേറ്റാംവിളിക്കുക = ചീത്തവിളിക്കുക, ശകാരിക്കുക
"https://ml.wiktionary.org/w/index.php?title=കഴുവേറ്റുക&oldid=542437" എന്ന താളിൽനിന്ന് ശേഖരിച്ചത്