കലണ്ടർ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കലണ്ടർ
- പദോൽപ്പത്തി: (ഇംഗ്ലീഷ്) < (ലത്തീൻ)
- ആണ്ട്, മാസം ആഴ്ച തീയതി ഒഴിവുദിവസങ്ങൾ ജ്യോതിശ്ശാസ്ത്രപരമായ മറ്റു വിവരങ്ങൾ എന്നിവ അടങ്ങിയിട്ടുള്ള റജിസ്റ്റർ (പുസ്തകം), പഞ്ചാംഗം;
- രേഖകളുടെയും പ്രമാണങ്ങളുടെയും കാലാനുക്രമവും സങ്ക്ഷിപ്തവുമായ വിവരങ്ങളടങ്ങിയ പട്ടിക, (പ്ര.) കലണ്ടർ പരിശോധന = കീഴ്ക്കോടതിയുടെ വിധിയിന്മേൽ മേൽക്കോടതി സ്വയംചെയ്യുന്ന പരിശോധന;
- ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പട്ടികയടങ്ങിയ പുസ്തകം, ഉദാ. കോളേജുകലണ്ടർ, യൂണിവേഴ്സിറ്റി കലണ്ടർ ഇത്യാദി;
- പുണ്യവാളന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ പരേതന്മാരുടെ പട്ടിക
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: calendar