ഓത്ത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഓത്ത്
- പദോൽപ്പത്തി: ഓതുക
- വേദോച്ചാരണം, മന്ത്രം ഉച്ചരിക്കൽ, ഋഗ്വേദാദി വേദങ്ങളിലേയോ ബൈബിളിലേയോ ഖുറാനിലേയോ മറ്റോ സൂക്തങ്ങൾ ചൊല്ലുകയും പഠിക്കുകയും ചെയ്യൽ, വേദാധ്യയനം;
- വേദം, മന്ത്രം, പ്രാർഥന;
- ചട്ടം, വിധി;
- മുപ്പതു വർക്കം (പത്തു വേദമന്ത്രം ഒരു വർക്കം-വർഗം) കൂടിയത്. (പ്ര.) ഓത്തില്ലാത്തവൻ = വേദപഠനത്തിനും വേദോച്ചാരണത്തിനും അധികാരമില്ലാത്തവർ, വേദാധികാരികളല്ലാത്ത ബ്രാഹ്മണർ;
- വേലൻ പറകൊട്ടി ഇലഞ്ഞിത്തോൽ ഉഴിഞ്ഞുനടത്തുന്ന മന്ത്രവാദം