ഒക്കച്ചങ്ങാതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

കല്യാണദിവസം കല്യാണച്ചെറുക്കന്റെ കൂട്ടുകാരന്റെ സ്ഥാനം ഏറ്റെടുക്കുന്ന ആളെ ആണ് 'ഒക്കച്ചങ്ങാതി' എന്ന് വിശേഷിപ്പിക്കുന്നത്. വടക്കൻ കേരളത്തിലാണ് ഈ വാക്ക് പ്രയോഗത്തിലുള്ളത്. പ്രത്യേകിച്ചും തലശ്ശേരി, പാനൂർ മേഖലകളിൽ ആണ് ഇത് പ്രചാരത്തിലുള്ളത്. കല്യാണ ചെറുക്കനെ ഒരുക്കുന്നത് മുതൽ കൂടെ നിന്ന് ധൈര്യം പകർന്നുനൽകേണ്ടത് വരെ ഒക്കച്ചങ്ങാതിയുടെ കടമയാണ്. കല്യാണച്ചെക്കന്റെ കൂടെ തന്നെ കാണും 'ഒക്കച്ചങ്ങാതിയും'.[1]

അവലംബം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ഒക്കച്ചങ്ങാതി&oldid=545241" എന്ന താളിൽനിന്ന് ശേഖരിച്ചത്