ഉപയോക്താവ്:Unnikrishnan njattuveetil/എം എൻ ഗോവിന്ദൻ നായർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

എം. എൻ. ഗോവിന്ദൻ നായർ എന്ന പേരിലുള്ള ഈ താൾ അതേ പേരിൽ ഉള്ള കമ്മ്യൂനിസ്റ്റ് പാർട്ടി നേതാവും, മന്ത്രിയും ആയിരുന്ന മഹദ് വ്യക്തിയെ കുറിച്ച് അല്ല. പ്രമുഖ ഹാസ്യ സാഹിത്യകാരനായിരുന്നയാളെ പറ്റിയാണു.

മീനച്ചിൽ വിളക്കുമാടത്ത് പുത്തൻപുരക്കൽ പി. ആർ. ഗോവിന്ദൻ നായരുടെയും കോട്ടയം തിരുവഞ്ചൂർ മുളക്കൽ നാരായണി അമ്മയുടെയും മകൻ. 26.12.1940ൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം തിരുവഞ്ചൂർ, ഏറ്റുമാനൂർ, മാന്നാനം എന്നിവിടങ്ങളിൽ. കൊളെജ് വിദ്യാഭാസം തിരുവനന്തപുരത്ത്, 1928 മുതൽ 1934 വരെ. അക്കാലത്ത് കേസരി ബാലകൃഷ്ണപിള്ള, ഇ. വി. കൃഷ്ണപിള്ള, സാഹിത്യപഞ്ചാനൻ പി. കെ. നാരായണപിള്ള, ഉള്ളൂർ മുതെലായവരുമായി അടുപ്പത്തിലായി. 1934ൽ ബി. എൽ. (ഇക്കാലത്തെ എൽ.എൽ.ബി. യ്ക്കു തുല്ല്യം) പാസ്സായി. 1934ൽ തന്നെ കോട്ടയത്ത് വക്കീലായി പ്രക്റ്റീസ് തുടങ്ങി. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ വശമായിരുന്നു. വിവാഹം 1934ൽ. ഭാര്യ, പി.ജി. തങ്കമ്മ. അറിയപ്പെടുന്ന സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്ന ജി. അരവിന്ദൻ മകനാണ്ണ്.


സാഹിത്യപ്രവർത്തനം:

ഹൈ സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ എഴുതിത്തുടങ്ങി. കർട്ടൂണുകൾ വരക്കുകയും, നാടകങ്ങളിലും സിനിമയിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് തന്നെ വളരെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. ഹാസ്യരചനകൾ തുടരെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വതസ്സിദ്ധമായ രചനാശൈലി പ്രകീർത്തിക്കപ്പെട്ടു. ഗദ്യത്തിലും പദ്യത്തിലും രചനകൾ ഉണ്ട്. കുട്ടികൾക്കുള്ള കൃതികളും എഴുതിയിട്ടുണ്ട്.


പ്രധാന കൃതികൾ:

എം.എൻ. ന്റെ ഹാസ്യകൃതികൾ (ഹാസ്യലേഖനസമാഹാരം)

ചെറുകഥാ സമാഹാരങ്ങൾ: എം. എൻ. കഥകൾ സമ്മാനദാനം ജന്മി മുതലാളി ഉത്തമർണ്ണൻ അവൾ കാത്തിരുന്നു നായരുടെ മൂക്ക്

ഹാസ്യകൃതികൾ: ഗോപീവിലാസം തലക്കുത്ത് ആനപ്പിണ്ടം ഹൽവ്വാ കടുവയുടെ ആത്മകഥ കൊൺസ്റ്റബിൾ കമലം മധുരമായ പ്രതികാരം

ബാലസാഹിത്യം: റോബിൻസൺ ക്രൂസോ ആന ഉറുൻബ് രണ്ട് വിരുതന്മാർ


വിവർത്തനം: കൂലി നെഹ്രുയുഗസ്മരണകൾ അനസൂയയുടെ പാട്ട് കെ.പി.എസ്സിന്റെ ആത്മകഥ (നാലു ഭാഗം) ഫ്രാങ്കസ്റ്റീൻ ആസ്സാം കുതിരക്കാരൻ

[അവലംബം:എം.എൻ-ന്റെ ഹാസ്യകൃതികൾ -എൻ.ബി.എസ്. പ്രസിദ്ധീകരണം, 1985-എന്ന പുസ്തകത്തിന്റെ ആമുഖം, അതിനു എസ്. ഗുപ്തൻ നായർ എഴുതിയ അവതാരിക തുടങ്ങിയ ഭാഗങ്ങൾ]