ഉപചാരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉപചാരം
- 'അടുത്തുപെരുമാറൽ' എന്നതിൽ നിന്ന് അർഥവികാസം.
- ആചാരം, മര്യാദ;
- മര്യാദയോടുകൂടിയ പെരുമാറ്റം, ആദരവ്, ബഹുമാനം, പൂജ, ബഹുമാനപൂർവം സ്വാഗതംചെയ്യുന്ന സത്കാരാദികൾ;
- ദേവപൂജ;
- ശുശ്രൂഷ, പരിചരണം (രോഗിയെ എന്ന പോലെ);
- ചികിത്സ;
- ഗൗണപ്രയോഗം, അപ്രധാനാർഥം;
- തൊഴിൽ;
- ആചാരപരമായ വാക്ക്, ഭംഗിവാക്ക്;
- (അലം.) അധ്യാരോപണം, ഒന്നിന്റെ ധർമത്തെ മറ്റൊന്നിൽ ആരോപിക്കൽ