അഷ്ടപ്രാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഷ്ടപ്രാസം

പദോൽപ്പത്തി: (സംസ്കൃതം) അഷ്ട+പ്രാസ
  1. ഒരു ശബ്ദാലങ്കാരം

അനുപ്രാസത്തിന്റെ വിഭാഗങ്ങളിൽ ഒന്ന് ഛേകാനുപ്രാസവും രണ്ട് വൃത്യനു പ്രാസവുമാണ് ഇതിനു പുറമേ സാധാരണ കവികൾ കല്പിക്കാറുള്ള ദ്വിതീയാക്ഷരപ്രാസം പോലുളള ഒരു പ്രാസ വിശേഷമാണ് അഷ്ട പ്രാസം

രണ്ട് യതിയുള്ള പാദങ്ങളിൽ ഈരണ്ടക്ഷരങ്ങളെ നിയമേന ആവർത്തിച്ചു വരുന്ന ശബ്ദാലങ്കാരമാണ് അഷ്ട പ്രാസം

ഉദാഹരണം അഷ്ടപ്രാസം മുഴങ്ങും കുളിർ മഴ നനയാൻ തുഷ്ടി തൻ വിണ്ണിൽ നിന്നെ- ന്നിഷ്ടൻ താതൻ വരുന്നൂ നനവധികമെഴും ദൃഷ്ടി നാമൊന്നുയർത്തൂ ഇഷ്ടം പോലേ മുറുക്കിപ്പറയുവതിതുതാൻ കഷ്ടകാലം കടക്കാൻ മുഷ്ടിക്കുള്ളിൽ കരുത്തായ് ഒരു പിടി കരുതൂ സ്പഷ്ടമാമക്ഷരങ്ങൾ (ആര്യാംബിക എസ് വി)

"https://ml.wiktionary.org/w/index.php?title=അഷ്ടപ്രാസം&oldid=545308" എന്ന താളിൽനിന്ന് ശേഖരിച്ചത്