അരങ്ങ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അരങ്ങ്
- കളിസ്ഥലം, അഭിനയിക്കുന്നതിനുള്ള സ്ഥലം, നടനവേദി;
- കളരി;
- സഭ, നാടകാദികാണാൻ വന്നിരിക്കുന്നവർ;
- അഭിനയിക്കാനുള്ള ഭാഗം;
- പോർക്കളം;
- പാവകളിനടത്തുന്നവർ ഉപയോഗിക്കുന്ന ഒരുതരം തിരശ്ശീല;
- കൗതുകകരമായ കാഴ്ച. (പ്ര.) അരങ്ങുതകർക്കുക = നന്നായി അഭിനയിക്കുക; അരങ്ങേറുക = ആദ്യമായി അരങ്ങത്തുവരിക, ആദ്യമായി പൊതുജനസമക്ഷം പ്രത്യക്ഷപ്പെടുക; അരങ്ങുതളിക്കുക = കൂടിയാട്ടത്തിൽ രംഗസൂചനനൽകുക