ഉപയോക്താവ്:Asifwayanad

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

നമ്മുടെ നാട്ടിൽ സമീപകാലത്ത് സ്ത്രീകൾക്കെതിരെ വൻ തോതിൽ അക്രമങ്ങൾ പെരുകി വരുകയാണ് .,.,അവർക്ക് സമൂഹത്തിൽ യാതൊരു വിധ സംരക്ഷണയും ലഭിക്കുന്നില്ല എന്നത് നഗ്നമായ സത്യമാണ് അവർ ഒരിടത്തും സുരക്ഷിതർ അല്ല (ന്യൂഡെൽഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ആവശ്യപ്പെട്ടു.)ഈ ഒരു വാർത്തയാണു എന്നെ ഈ ലേഖനത്തിനു പ്രേരിപ്പിച്ചത്.ഇക്കാര്യത്തിൽ ഒരു ഇന്ത്യൻ പൌരൻ എന്ന നിലയ്യിൽ നൂറു ശതമാനം പിന്തുണയ്ക്കുന്നു.


ഇന്ത്യ എന്ന മഹാരാജ്യം വലിയൊരു നാണക്കേടിൻറെ വക്കിലാണ് സ്ത്രീ പീഡനം എന്ന വൃത്തിഹീനമായ പ്രവണത അനുദിനം വർദ്ധിച്ചുവരുന്നു.എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം,  പഴയകാല സമൂഹം സൃഷ്ടിച്ച നിയമങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീക്കെതിരെ ഇന്നും അടിച്ചമർത്താനും ചൂഷണം ചെയ്യാനും പുരുഷൻമാർ കെട്ടിച്ചമച്ച പ്രാകൃതമായ സമ്പ്രദായങ്ങളും. അതുപോലെ നിയമ വെവസ്ഥയിലുള്ള പഴുതുകൾ,പണമുണ്ടെങ്കിൽ ഏത് കുറ്റകൃത്യവും ചെയ്യാം എന്നത് മറുവശത്ത്‌,നീധി എന്നത് പല തട്ടിൽ തരംതിരിച്ചിരിക്കുന്നു.പാവപ്പെട്ടവനും പണക്കാരനും രാഷ്ട്രീയക്കാരനും,വെവ്വേറെ നീധി,എന്ത് തെറ്റുകൾക്കും പിന്തുണയുമായി അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു വിഭാഗം അതാണ്‌ ഇന്ത്യയിലെ പ്രധാന പ്രശ്നം.ഈ പ്രവണത മാറണം,തെറ്റ് ചെയ്യുന്നവനെ ആരായിരുന്നാലും മുഖം നോക്കാതെ ശിക്ഷിക്കാൻ ചങ്കുറപ്പുള്ള ഒരു നീധിന്യായ വെവസ്ഥയുണ്ടാവണം.അതിനു അറബ് രാഷ്ട്രങ്ങളെ മാതൃകയാക്കണം,അവിടെ ഇത്തരം തെറ്റുകൾ നടക്കുന്നില്ല എന്നൊന്നും പറയുന്നില്ല ഇന്ത്യയെക്കാളും തൊണ്ണൂറു ശതമാനം കുറവാണ് എന്നത് അവിടത്തെ നീധിന്യായ വെവസ്ഥ അംഗീകരിക്കാം എന്നതിന് അടിവരയിടുന്നു.


ദനാരീസ്വര സങ്കൽപ്പം നമ്മുടെ നാടിൻറെ മാത്രം പ്രത്യേകതയാണ്‌.എന്നാൽ അതിന്ന്നമ്മുടെ ഭാരതത്തിൽ ഉണ്ടോ നാം ചിന്തിക്കേണ്ടിയിരിക്കുന്നു ഇന്റർ നാഷണൽ മെൻ ആൻഡ് ജെൻഡർ ഇക്വാലിറ്റി സർവെ’ നാല് ഭൂഖണ്ഡങ്ങളിലുള്ള ആറ് വികസ്വര രാജ്യങ്ങളിൽ നടത്തിയ സർവെയിൽ ഇന്ത്യയിൽ സ്ത്രീ പുരുഷ സമത്വം വളരെ ശോചനീയമായ സ്ഥിതിയിൽ ആണത്രേ, മറ്റൊരു ശാപം പൊതുജനവും മാധ്യമങ്ങളെപ്പോലെ ചിന്തിക്കുന്നു എന്നതാണ്, ഒരു പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം അതിനെ ഉയർത്തിപ്പിടിച്ചു കൊട്ടിഘോഷിക്കും.അത് രണ്ടു ദിവസം കൊണ്ട് തണുത്തുറയും.ഈ ഒച്ചയും ബഹളവും ഉണ്ടാക്കിയവർ പിന്നെ മാളത്തിൽ ഒളിക്കും.ഒരു വശത്ത്‌ ഒരു പ്രശ്നവുമായി നിയമ പാലകരെ സമീപിച്ചാൽ അവരുടെ പ്രതികരണം വളരെ മോശമായിട്ടാണ്.അത് മാറണം,ഓരോ ദിനവും പിറവികൊള്ളുന്നത് പൈശാചികമായ വാർത്തയുമായിട്ടാണ്‌, അച്ഛൻ മകളെ പീഡിപ്പിച്ചു,പത്തുപേർ ചേർന്ന് പീഡിപ്പിച്ചു രണ്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ചു മദ്രസയിൽ ആധ്യാപകൻ പീഡിപ്പിച്ചു ,കാമുകനും കൂട്ടുകാരും ചേർന്ന് പീഡിപ്പിച്ചു,നിത്യവും ഇതെ നമുക്ക് ഇന്നു കേൾക്കാനുള്ളൂ.എന്തുകൊണ്ടാണിത് സംഭവിക്കുന്നത്‌ ഒരിക്കലെങ്കിലും നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ തടഞ്ഞ് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനുള്ള സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സ്ത്രീകളുടെ മാത്രമല്ല, സർക്കാരിൻറെയും പൊതുസമൂഹത്തിൻറെയും കടമയാണ്.


സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും അറുതി വരുത്തുവാൻ ധാരാളം നിയമവ്യവസ്ഥകൾ ഉണ്ട്. ഇന്ത്യൻ ഭരണഘടനയിലെ 14, 15, 21, 42 എന്നീ വകുപ്പുകൾ സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. 1860ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 509 എന്നീ വകുപ്പുകൾ സ്ത്രീകൾക്ക് മതിയായ സംരക്ഷണം ഉറപ്പ് നൽകുന്നു. 354- വകുപ്പനുസരിച്ച് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയോ, അങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടോ അവരുടെ നേർക്ക് ബലപ്രയോഗമോ, കയ്യേറ്റമോ ചെയ്താൽ രണ്ടുവർഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ പുതിയ ചില വകുപ്പുകൾ സ്ത്രീ സംരക്ഷണത്തിനായി കൂട്ടിച്ചേർക്കുകയുണ്ടായി. 1983 ൽ 498 എ എന്ന വകുപ്പും 1986ൽ 304 ബി എന്ന വകുപ്പും ഇപ്രകാരം നിയമം ഭേദഗതി ചെയ്ത് കൂട്ടിച്ചേർത്തതാണ്.ഇങ്ങനെ വകുപ്പുകൾക്ക് ഒരു പഞ്ഞവുമില്ല എന്നിട്ടും പീഡന വാർത്തകൾ അനുദിനം വർദ്ധിച്ചുവരുന്നു.


304 ബി വകുപ്പ് സ്ത്രീധന മരണം നിർവചിക്കുകയും അതിനുള്ള ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 498 എ വകുപ്പ് പ്രകാരം ഭർത്താവോ ഭർത്താവിൻറെ ഏതെങ്കിലും ബന്ധുക്കളോ ഭാര്യയായ സ്ത്രീയോട് ക്രൂരതകാണിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷയും പിഴയും ശിക്ഷയായി പറഞ്ഞിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിൽ 1983ൽ കൂട്ടിച്ചേർക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം ,., പീഡനങ്ങൾ തടയാൻ ഇന്ന് പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. സാംസ്കാരിക ജീർണ്ണതയുടെയും സദാചാര തകർച്ചയുടെയും മൂല്യനിരാസത്തിൻറെയും ഞെട്ടിക്കുന്ന വാർത്തകളാണ് ദിവസവും. പെറ്റമ്മയെപ്പോലും മാനഭംഗപ്പെടുത്താൻ മടിയില്ലാത്ത മക്കളും സ്വന്തം രക്തത്തിൽ പിറന്ന മകളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും........... എവിടെയാണ് അവൾക്ക് സുരക്ഷയുള്ളത്?. വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം സ്ത്രീക്കു നേരെ പീഡനങ്ങൾ നടക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നും ഇതിന് കൊഴുപ്പുകൂട്ടുകയും ചെയ്യുന്നു. അമ്മയും സഹോദരിയുമായി കാണേണ്ട സ്ത്രീയെ ഏറ്റവും അധികം പീഡനത്തിനും അപമാനത്തിനും ഇരയാക്കുന്നു.


സ്ത്രീശരീരത്തെ വിൽപന ചരക്കാക്കി പണം കൊയ്യുന്ന മാധ്യമങ്ങളും സ്ത്രീയെ ഒരു ചരക്കായി കാണുന്ന പാശ്ചാത്യൻ സംസ്കാരവും ടൂറിസം നയവുമൊക്കെ ഈ പീഡനങ്ങൾക്ക് ആക്കം കൂട്ടുന്നു. സ്ത്രീധന ആത്മഹത്യകളും പെൺഭ്രൂണഹത്യകളും പെൺവാണിഭങ്ങളും ഇന്ത്യൻ മനസ്സിൻറെ നൊമ്പരങ്ങളായി അവശേഷിക്കുന്നു. ന്യൂഡൽഹി: സാക്ഷരതയിൽ മാത്രമല്ല സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും മുൻപന്തിയിലാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ് കേരളത്തിൻറെ സ്ഥാനം. ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം പോലും ഇന്നു കാമഭ്രാന്തന്മാരുടെ വിളനിലയമായി അധപധിച്ചു. മലയാളി പുരുഷന്മാർ കാമഭ്രാന്തരായി മാറുന്നതിൻറെ തെളിവാണ്‌ കേരളത്തിൽ വർധിച്ചുവരുന്ന സ്ത്രീ-ബാല പീഡനങ്ങൾ.


 വിവിധ സ്ത്രീപീഡനങ്ങളുടെയും തട്ടിക്കൊണ്ടു പോകലിൻറെയുംഎണ്ണം വർധിക്കുകയാണ്‌ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ നടത്തിയ പഠനത്തിൽ ഇന്ത്യയിൽ രണ്ടാംസ്ഥാനത്താണ് കേരളം.ഇതിനൊരുമാറ്റം അനിവാര്യമാണ് തിന്മയുടെ തീവ്രത ലോകത്തിൻ നെറുകയിൽ മനുഷ്യൻറെ ക്രൂരത മനസ്സിൻറെ മടിത്തട്ടിലും.വീണ്ടും വീണ്ടും ഉയർന്നുകേൾക്കുന്ന പീഡന കഥകൾ സ്നേഹത്തിൻറെയും  നന്മയുടെയും വര്ണ്ണപ്പൂക്കളെ അറുത്തുമാറ്റാൻ പിറവിയെടുക്കുന്ന തീഷ്ണമാം  രോഗാണു പോലെ ഓരോരോ ഭാഗങ്ങളായി ഇന്ന് ലോകത്തെ കീഴടക്കുന്നു.

പൊതു ഇടങ്ങൾ, ബസ്സുകൾ, ട്രെയിനുകൾ, ഓട്ടോ, ടാക്സി ഒരിടത്തും സ്ത്രീകൾ സുരഷിതരല്ല.സ്വന്തം വീടുകൾ പോലും അവർക്ക് ഭയപ്പെടേണ്ട ഇടമായി മാറിയിരിക്കുന്നു.സ്ത്രീകൾ പുരുഷൻറെ ലൈംഗികാവയവം മാത്രമായി കരുതപ്പെടുന്ന അവസ്ഥ. പ്രസിദ്ധ മനശാസ്ത്ര വിദഗ്ധൻ ഡോ. ജോണിൻറെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്ന്‌ ലൈംഗിക അതിപ്രസരമല്ല, ലൈംഗിക അരാജകത്വമാണ്‌ നടമാടുന്നത്‌. ആരോഗ്യകരമായ ലൈംഗിക കാഴ്ചപ്പാടല്ല, അശ്ലീല കാഴ്ചപ്പാടുകളാണ്‌ ഇന്ന്‌ പുരുഷ സമൂഹത്തിനുള്ളത്, കുടുംബസുഹൃത്തും അയൽവാസിയും പെൺകുട്ടിയെ പീഡിപ്പിക്കുന്നത് മദ്യത്തിൻറെയും മയക്കുമരുന്നിൻറെയും ഉപയോഗം വർധിച്ചപ്പോൾ അമ്മപെങ്ങന്മാർ എന്ന സങ്കൽപ്പം പോലും അപ്രത്യക്ഷമായി.


അരാജകത്വത്തിൽപെൺകുട്ടികൾക്ക് സുരക്ഷിതത്വം തീർത്തും അന്യമായി ലൈംഗിക 

ഒരു ലൈംഗിക കുറ്റവാളിക്കും രക്ഷപെടാൻ അവസരം ഉണ്ടാവരുത്.ഇന്നു സമൂഹത്തിൽ പീഡനങ്ങൾ പുറത്തുപറയാൻ പേടിക്കുന്നു കാരണം ഒറ്റപ്പെടുമെന്നുള്ള പേടി,ആ പ്രവണത മാറണം. നാം ഒരു കുടുംബം ആണ് അതാവണം നമ്മുടെ നന്മയുടെ അടിത്തറ, നമ്മൾ ഓരോരുത്തരും നന്മയിൽ വളരണം എന്ന് പ്രതിത്ഞ്ഞ എടുത്താൽ തിന്മയെ ഒരു പരിധിവരെ മാറ്റിനിർത്താൻ ആവും.അതിനു ശക്തമായ ബോധവൽക്കരണം ആവശ്യമാണ്‌,അതിൻറെ തുടക്കം സ്വന്തം വീടുകളിൽ നിന്നുമാവണം സ്കൂളിൽ അധ്യാപകരും വീട്ടിൽ മാതാപിതാക്കളും. ഒരാൾ ഈ ദുഷ് പ്രവർത്തിക്കു മുതിരുമ്പോൾ സ്വന്തം അമ്മയെ, ഭാര്യയെ, സഹോദരിയെ, മകളെ ഒരു നിമിഷം മനസ്സിൽ വിചാരിച്ചാൽ ഒരിക്കലും ഒരാൾക്ക്‌ ഇത്തരം ക്രൂരതകൾ ചെയ്യാൻ ആവില്ല.ഒരിക്കലും ഈത്തരം ദുഷ്ടന്മാരെ വെറുതെ വിടരുത് .മരണ ശിക്ഷ തന്നെ കൊടുക്കണം ജാമ്യമോ മറ്റു യാതൊരു പഴുതുകളോ ലഭിക്കരുത്‌.,,..,മരണം മരണം മരണം മാത്രം ശിക്ഷ .,.,.,.,.ഇത്തരം ക്രൂരവും നിന്യവുമായ പ്രവർത്തികൾക്ക് കഠിന ശിക്ഷ പ്രാവർത്തികമാക്കിയാൽ ഇത്തരം തിന്മകൾ ഒരു പരിധി വരെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാൻ ആവും ,.,.,


ആസിഫ് വയനാട്

"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Asifwayanad&oldid=415359" എന്ന താളിൽനിന്ന് ശേഖരിച്ചത്