കർത്താവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കർത്താവ്
- പദോൽപ്പത്തി: (സംസ്കൃതം) കർത്യ
- ഉണ്ടാക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ, രചയിതാവ്. (സ്ത്രീ.) കർത്ത്രി, ഉദാ. വംശത്തിന്റെ കർത്താവ്, വ്യാകരണത്തിന്റെ കർത്താവ്, സൃഷ്ടികർത്താവ്, ഭരണകർത്താവ്;
- സ്രഷ്ടാവ്, ജനയിതാവ്;
- പ്രഭു, നാഥൻ;
- പുരോഹിതൻ;
- വിഷ്ണു;
- ബ്രഹ്മാവ്;
- ശിവൻ;
- അവകാശി;
- (ക്രിസ്തുമതം) ദൈവം, ഈശോമിശിഹ, (പ്ര.) കർത്താവിൽ നിദ്രപ്രാപിക്കുക, മരിക്കുക;
- (വ്യാകരണം) ഒരു പ്രവൃത്തി ചെയ്യുന്ന ആൾ, ക്രിയാവ്യാപാരത്തിന്നു ആശ്രയമായ കാരകം, കാരകങ്ങളിൽ പ്രധാനമായത്, ആഖ്യ (:ഉദാ: പക്ഷി ചിലച്ചു. (ഇതിൽ പക്ഷി എന്നത് കർത്താവ്))
- നായന്മാരിൽ ചില കുടുംബക്കാർക്കുള്ള സ്ഥാനപ്പേർ