സാമ്പത്തിക അപകടസാധ്യത പ്രവചനശാസ്ത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഏതൊരു ആസ്തിയോ, മനുഷ്യായുസ്സോ, അപകടമോ, ബാധ്യതയോ, മറ്റെന്തുമാകട്ടെ, ഇൻഷുർ ചെയ്യപ്പെടണമെങ്കിൽ അതിന്റെ അപകടസാധ്യതയെ പറ്റിയുള്ള പഠനം അനിവാര്യമാണ്. കാരണം ഇൻഷുർ ചെയ്യപ്പെട്ട വസ്തുവിന്റെ നാശനഷ്ടം അല്ലെങ്കിൽ കളവ് ഇൻഷുറൻസ് കമ്പനിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. അതുകൊണ്ട്, ഇൻഷുർ ചെയ്യപ്പെടുന്ന വസ്തുക്കളുടെ സാമ്പത്തിക അപകടസാധ്യതയെ പ്രവചിക്കുന്നതിനാവശ്യമായ കാര്യങ്ങളെ പറ്റി പഠനം നടത്തി അനുയോജ്യമായ ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കാൻ സഹായിക്കുന്ന ശാസ്ത്രത്തെയാണ് സാമ്പത്തിക അപകടസാധ്യത പ്രവചനശാസ്ത്രം (അഥവാ ഇംഗ്ലീഷ് ഭാഷയിൽ ആക്ചുവേരിയൽ സയിൻസ്) എന്ന് വിളിക്കുന്നത്.