മീഡിയവിക്കി:Uploadtext/ml-ownwork

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
താങ്കൾ നിർമ്മിച്ച പ്രമാണം (ഫയൽ) അപ്‌ലോഡ് ചെയ്യാൻ

ഈ താൾ നിങ്ങളുടെ സൃഷ്ടിയായ പ്രമാണം അപ്‌ലോഡ് ചെയ്യാൻ വേണ്ടിയുള്ളതാണ്. ഇതര സ്രോതസുകളിൽ നിന്നുള്ള പ്രമാണം അപ്‌ലോഡ് ചെയ്യുവാൻ ദയവായി അപ്‌ലോഡ് സൂത്രം താളിലേക്ക് തിരിച്ചു പോവുക.

ദയവായി ഈ പ്രധാന സന്ദേശം ആദ്യം വായിക്കുക
തുടക്കം മുതൽ പൂർണ്ണമായും താങ്കളുടെ പ്രയത്നഫലമായ സൃഷ്ടികൾക്കു മാത്രമേ ഈ ഫോംഉപയോഗിക്കുവാൻ പാടുള്ളൂ. മറ്റുള്ളവരുടെ സൃഷ്ടികൾ സ്കാൻ ചെയ്യുകയോ ഫോട്ടോകോപ്പി എടുക്കുകയോ ചെയ്യുന്നത് താങ്കളുടെ രചനയായി പരിഗണിക്കാവുന്നതല്ല. അതുപോലെ താങ്കളുടെ സൃഷ്ടികളിൽ പൊതുസഞ്ചയത്തിൽ ഉൾപെടാത്ത, മറ്റൊരാളുടെ നുറുങ്ങ് കലകൾ (ക്ലിപ്പ് ആർട്ട്) ഉപയോഗിക്കാൻ പാടില്ല. ചിത്രങ്ങൾ പൂർണ്ണമായും താങ്കളുടെ രചനയായിരിക്കണം - അതായത് താങ്കൾ എടുക്കുകയോ വരക്കുകയോ ചെയ്ത ചിത്രങ്ങളായിരിക്കണം.

സ്വതന്ത്ര അനുമതിയോടെയുള്ള പ്രമാണങ്ങളുടെ ഒരു ശേഖരമാണ് വിക്കിമീഡിയ കോമൺസ്. അവ സ്വയം എല്ലാ വിക്കിമീഡിയ സംരഭങ്ങളിലും ലഭ്യമാണ്, അതായത് ഇതര ഭാഷകളിലുള്ള വിക്കിപീഡിയകൾ പോലെയുള്ള സംരഭങ്ങളിൽ.

ഘട്ടം 1. ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക.
  • ചിത്രവുമായി ബന്ധപ്പെട്ടു എന്തെങ്കിലും അർത്ഥമുള്ള ഒരു പേര്‌ കൊടുക്കുന്നതാണു നല്ലതു. പിന്നീട് വിക്കിയിൽ ചിത്രം തിരയുന്നതിനും മറ്റും ഇതാണ്‌ നല്ലത്‌. ഉദാ: നിങ്ങൾ എടുത്ത/വരച്ച യേശുദാസിന്റെ ഒരു ചിത്രത്തിനു കൊടുക്കാവുന്ന പേരുകളുടേയും കൊടുക്കരുതാത്ത പേരുകളുടേയും ഉദാഹരണം താഴെ കൊടുക്കുന്നു.
    കൊടുക്കാവുന്ന പേരുകൾ: yesudas.jpg, യേശുദാസ്.jpg
       കൊടുക്കരുതാത്ത പേരുകൾ: IMG0592.JPG, DSC0592.JPG
  • ചുരുക്കം ബോക്സിൽ ചിത്രത്തെ പറ്റിയുള്ള ഒരു ലഘു വിവരണം നൽകുക. അതോടൊപ്പം ഈ ചിത്രം എന്തിന്റേതാണ്‌, ആരു എടുത്തതാണ്‌ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തുക. നിങ്ങൾ ചിത്രം അപ്‌ലോഡ് ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എങ്കിൽ ഏതു ലേഖനത്തിൽ ഈ ചിത്രം ഉപയോഗിക്കാം എന്നതു കൂടി രേഖപ്പെടുത്തുക.
ഘട്ടം 2. ഏതെങ്കിലും സൗജന്യ ലൈസൻസ് (അനുമതിപത്രം) തിരഞ്ഞെടുക്കുക.

വിക്കിനിഘണ്ടുവിൽ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും അനുയോജ്യമായ ലൈസൻസ് നിർബന്ധമായും ചേർത്തിരിക്കണം. വിക്കിനിഘണ്ടുവിൽ മാത്രം വാണിജ്യേതര ആവശ്യത്തിനു എന്ന എന്ന ലൈസൻ‌സോടെ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ വിക്കിനിഘണ്ടുവിൽ ഉൾപ്പെടുത്തുന്നതല്ല. ഇത്തരം ചിത്രങ്ങൾ പുനരുപയോഗത്തിന് അനുമതി‍ ആവശ്യമുള്ളവയും അല്ലെങ്കിൽ പ്രസ്തുത ചിത്രത്തെ അധികരിച്ച് മറ്റു ചിത്രങ്ങൾ ഉണ്ടാക്കാൻ അനുമതി ഇല്ലാത്തതും ആണ് എന്നതാണ് ഇതിനു കാരണം‍. ഈ മാർഗ്ഗരേഖക്ക് പല കാരണങ്ങളുമുണ്ട്.സ്വതന്ത്രവും കോപ്പിറൈറ്റ് വിമുക്തവുമായ ഉള്ളടക്കം എന്നതാണ് വിക്കിനിഘണ്ടുവിന്റെ ലക്ഷ്യം.പുനരുപയോഗത്തിനും വിതരണത്തിനും തടസ്സങ്ങൾ ഉള്ള ചിത്രങ്ങൾ വിക്കിനിഘണ്ടുവിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ്. ചരടുകളുള്ള ലൈസൻസുമായി വിക്കിനിഘണ്ടുവിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഒക്കെ വിക്കിനിഘണ്ടുവിൽ നിന്നു നീക്കം ചെയ്യപ്പെടും.

നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്ന ലൈസൻസുകളിൽ ചിലത്

  • Public domain - ഈ സൃഷ്ടി പബ്ലിക് ഡൊമെയ്ൻ ലൈസൻസിൽ പുറത്തുവിടുമ്പോൾ നിങ്ങൾ ഇതിലുള്ള എല്ലാ അവകാശങ്ങളും ദാനം കയ്യൊഴിയുന്നു.
  • GFDL - വിക്കിനിഘണ്ടുവിൽ നിങ്ങളെഴുതുന്ന എല്ലാ ലേഖനങ്ങൾക്കും വരുന്ന അതേ ലൈസൻസാണ് ഇത്.
  • Creative Commons CC-BY-SA - ഈ ലളിതമായ ലൈസൻസ് അനുസരിച്ച് നിങ്ങൾ സംഭാവനചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിക്കുന്നവർ നിങ്ങൾക്ക് കടപ്പാട് ചേർക്കണം.
"https://ml.wiktionary.org/w/index.php?title=മീഡിയവിക്കി:Uploadtext/ml-ownwork&oldid=165112" എന്ന താളിൽനിന്ന് ശേഖരിച്ചത്