പിതാവ്
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നിരുക്തം[തിരുത്തുക]
സംസ്കൃതത്തിലെ पिता (പിതാ) എന്ന വാക്കിൽ നിന്നോ, पितृ എന്ന ധാതുവിൽ നിന്നോ.
സംസ്കൃതം पितृ (പിതൃ)}}, ഗ്രീക്ക് πατήρ (പാതേർ), ലാറ്റിൻ pater (പാതർ), സ്പാനിഷ് padre (പാദ്‌രെ), ഫ്രഞ്ച് père, പേർഷ്യൻ پدر (പെദാർ), ഇംഗ്ലീഷ് father (ഫാദർ) എന്നിവയുമായി താദാത്മ്യം.
നാമം[തിരുത്തുക]
പിതാവ്
- ജനയിതാക്കളിലെ പുരുഷൻ.
- രാമന്റെ പിതാവാണ് ദശരഥൻ
- (ആലങ്കാരികമായി) ഒരു ദർശനത്തിന്റെയോ, ചിന്താധാരയുടെയോ, കലാരൂപത്തിന്റെയോ, ഉപജ്ഞാതാവ്.
- ജ്യാമിതിയുടെ പിതാവാണ് യൂക്ലിഡ്
- ക്രിസ്തുമതത്തിൽ ദൈവത്തിനെയോ പുരോഹിതനെയോ സംബോധന ചെയ്യാനുള്ള സംജ്ഞ.
- പിതാവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തുതരേണമേ.
പര്യായങ്ങൾ[തിരുത്തുക]
അച്ഛൻ, താതൻ, ജനകൻ, തന്ത, പപ്പ, ഡാഡി,അപ്പ