കുപ്പി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുപ്പി

  1. സ്ഫടികംകൊണ്ടോ മണ്ണ് ലോഹം മുതലായവകൊണ്ടോ ഉണ്ടാക്കുന്ന കഴുത്തിടുങ്ങിയതും നീളം കൂടിയതുമായ പാത്രം. ഉദാഃ സ്ഫടികക്കുപ്പി, മഷിക്കുപ്പി;
  2. കണ്ണാടി. ഉദാഃ കുപ്പിവിളക്ക്, കുപ്പിഭരണി, കുപ്പിവള;
  3. കാളക്കൊമ്പിന്റെ അഗ്രത്തിലും മറ്റും ഭംഗിക്കുവേണ്ടി വയ്ക്കുന്ന പിച്ചളകൊണ്ടുള്ള ഒരു ഉപകരണം, കൊമ്പുകൂട്;
  4. വീണയുടെ മുറുക്കാണി;
  5. എണ്ണയോ മണ്ണെണ്ണയോ ഒഴിച്ചുകത്തിക്കുന്ന വിളക്കുകളിലെ ദീപനാളത്തിനുചുറ്റും സ്ഫടികംകൊണ്ടുള്ള ആവരണം, ചിമ്മിണി;
  6. കുപ്പിയുടെ ആകൃതിയിലുള്ള പൂക്കളോടുകൂടിയ ഒരുചെറുമരം, പാവട്ട. (പ്ര) കുപ്പിയിലാക്കുക, കുപ്പിയിലിറക്കുക = രക്ഷപ്പെടാൻ മാർഗമില്ലാത്തവിധം കുരുക്കിൽ ചാടിക്കുക, കബളിപ്പിക്കുക
"http://ml.wiktionary.org/w/index.php?title=കുപ്പി&oldid=273607" എന്ന താളിൽനിന്നു ശേഖരിച്ചത്