കാർത്തിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കാർത്തിക

  1. കൃത്തികാ നക്ഷത്രത്തെ സംബന്ധിച്ച.

നാമം[തിരുത്തുക]

കാർത്തിക

  1. ഇരുപത്തിയെട്ടുനക്ഷത്രങ്ങളിൽ മൂന്നാമത്തേത്, ഇത് ആറുതാരകങ്ങൾ ചേർന്നതാണ് (ഏഴെന്നും പക്ഷം);
  2. കാർത്തിക നക്ഷത്രത്തിൽ ചന്ദ്രൻ നിൽക്കുന്ന ദിവസം;
  3. കാർത്തികയിൽ പൂർണചന്ദ്രൻ നിൽക്കുന്ന മാസം, വൃശ്ചികമാസം. (പ്ര) കാർത്തിക വിളക്ക് = ലക്ഷ്മീപ്രീതിക്കുവേണ്ടി വൃശ്ചികമാസത്തിലെ കാർത്തികനാളിൽ കൊളുത്തിവയ്ക്കുന്ന വിളക്ക്;
  4. കാർത്തിക നക്ഷത്രത്തിന്റെ അധിദേവതകളായ ആറു ദേവിമാരിൽ ഓരോരുത്തരേയും കുറിക്കുന്ന പേര്. സുബ്രഹ്മണ്യനെ ആദ്യമായി മുലയൂട്ടിയത് കാർത്തികമാരാണ് (കാർത്തികേയൻ നോക്കുക);
  5. മേത്തോന്നി, കാന്തൾ (കാർത്തിക മാസത്തിൽ പൂക്കുന്നതിനാൽ പേർ)
"https://ml.wiktionary.org/w/index.php?title=കാർത്തിക&oldid=552813" എന്ന താളിൽനിന്ന് ശേഖരിച്ചത്