കാട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കാട്

  1. ധാരാളം മരങ്ങളും ലതകളും ചെടികളും തിങ്ങിവളർന്നുനിൽക്കുന്ന സ്ഥലം, പക്ഷിമൃഗാദികൾ അധിവസിക്കുന്നപ്രദേശം. (പ്ര) കൊടുങ്കാട് = വലിയകാട്. കുറ്റിക്കാട് = അധികംപൊങ്ങിവളരാത്ത വൃക്ഷങ്ങളും ചെടികളും നിറഞ്ഞകാട്. വെട്ടുകാട് = കൃഷിഭൂമിയിൽ വളരുന്ന കുറ്റിക്കാട്. മണൽക്കാട് = മണൽ നിറഞ്ഞ മരുഭൂമി. പട്ടിക്കാട് = കുഗ്രാമം;
  2. ചെടികളും മരങ്ങളും മറ്റും സസ്യങ്ങളും. കാടുകെട്ടുക = ചെടികളും മരങ്ങളും വളർന്നുകയറി നിബിഡമാകുക;
  3. ജനസഞ്ചാരമില്ലാത്തസ്ഥലം, ഒഴിഞ്ഞസ്ഥലം;
  4. ശരിയായിട്ടുള്ളതല്ലാത്തത്, പിഴ, അബദ്ധം;
  5. പൊളി, ഒഴികഴിവ്;
  6. കുസൃതിത്തരം, കന്നത്തം, വിഡ്ഢിത്തം. (പ്ര) കാടുകാട്ടുക = കുസൃതിത്തരം കാട്ടുക, ബഹളമുണ്ടാക്കുക;
  7. നിബിഡത;
  8. തീയ്, കാടിളക്കുക = വന്യമൃഗങ്ങളെ ഇളക്കി ഓടിക്കുക. കാടുകയറുക = കരേറുക. കാടുകേറുക = കാട്ടിൽചെന്നു താമസിക്കുക;
  9. പ്രസക്തവിഷയത്തിൽനിന്നു വ്യതിചലിക്കുക, അപ്രസക്തമായവ പറയുക, വഴിതെറ്റുക. കാടുവളയുക = നായാട്ടുകാർ മൃഗങ്ങളെ ഇളക്കുന്നതിനുമുമ്പ് കാടിനുചുറ്റും നിലയുറപ്പിക്കുക. കാടാറുമാസം = സ്ഥിരതയില്ലായ്മ. കാട്ടിലെപ്പന്നി = ഇഷ്ടംപോലെ ജീവിക്കുന്നവൻ. കാടുകരിച്ചാൻ മഴ = വേനൽ കഴിഞ്ഞ് ആദ്യത്തെ മഴ. കാടും കാര്യവും = അബദ്ധവും സുബദ്ധവും

പര്യായം[തിരുത്തുക]

  1. കാനനം
  2. അടവി
  3. അരണ്യം
  4. വിപിനം
  5. കടം

ചൊല്ലുകൾ[തിരുത്തുക]

  1. കാടാണു വീടെങ്കിൽ ആശാരി വേണ്ട
  2. കാടായൽ ഒരു കടുവ, വീടായാൽ ഒരു കാർന്നോർ
  3. കാടു കണ്ട വാല്മീകി, നാടു കണ്ട വ്യാസൻ
  4. കാടു കാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടു കാണില്ല.
  5. കാടു നശിച്ചാൽ നാടു നശിച്ചു
  6. കാടുവെട്ടാൻ കോടാലിയുടെ സമ്മതം വേണോ
  7. കാട്ടാളരിൽ കാപിരി കാമദേവൻ
  8. കാട്ടിലെ പുലി പിടിച്ചതിനു വീട്ടിലെ പട്ടിക്ക് തല്ല്
  9. കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി
  10. കാട്ടുകോവിൽക്കലെന്തു സംക്രാന്തി
  11. കാട്ടു തിക്കുണ്ടോ മാസപിറവിയും സംക്രാന്തിയും

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കാട്&oldid=549153" എന്ന താളിൽനിന്ന് ശേഖരിച്ചത്