കച്ച

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കച്ച

പദോൽപ്പത്തി: (പ്രാകൃതം)കച്ഛാ
  1. ഉടുവസ്ത്രം;
  2. പരുക്കൻ കോടിവസ്ത്രം, കൗപീനം, അരയ്ക്കു ചുറ്റിക്കെട്ടുന്ന വസ്ത്രം. കച്ചയിടുക = പ്രേതത്തിനുമീതേ കച്ച പുതപ്പിക്കുക, കോടിയിടുക;
  3. അംഗവസ്ത്രം, മുലക്കച്ച = കച്ച;
  4. കളരിപ്പയറ്റ് കഥകളി മുതലായവ അഭ്യസിക്കുമ്പോൾ കെട്ടുന്ന നീണ്ടശീല, അരക്കച്ച. (പ്ര) കച്ചകെട്ടുക, കച്ചമുറുക്കുക = ആയുധാഭ്യാസത്തിനോ യുദ്ധത്തിനോ വേണ്ടി അരക്കച്ചകെട്ടി തയ്യാറാവുക; (ആല) ഒരുങ്ങുക, തയ്യാറാവുക;
  5. ആനയുടെ കച്ചക്കയറ്;
  6. സാധാരണരീതിക്ക് ഏറ്റവുംകൂടുതൽ നീളത്തിൽ നെയ്യുന്ന തുണി (ഏകദേശം 20 മീറ്റർ നീളം);
  7. വിവാഹത്തിൽ വധുവിനു വരങ്കൊടുക്കുന്ന പുടവ

വിശേഷണം[തിരുത്തുക]

കച്ച

പദോൽപ്പത്തി: കയ്ക്കുക
  1. (ഭൂ.പേരെച്ചം) കയ്പുരസത്തോടുകൂടിയ, കയ്പുരസമുള്ള
"https://ml.wiktionary.org/w/index.php?title=കച്ച&oldid=302291" എന്ന താളിൽനിന്ന് ശേഖരിച്ചത്