അവകാശവാദ ക്രമീകരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അവകാശവാദ ക്രമീകരണം എന്നത് ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു പ്രക്രിയയാണ്. പോളിസിയുടമ ഉന്നയിക്കുന്ന അവകാശവാദത്തിന്റെ നിജസ്ഥിതി വിലയിരുത്തുന്നതിനായി ഇൻഷുറൻസ് കമ്പനികൾ തൊഴില്പരമായി വൈദഗ്ധ്യമുള്ള ജീവനക്കാരെയോ, സ്വതന്ത്രരെയോ ഈ പ്രക്രിയ നിർവഹിക്കാൻ നിയമിക്കുന്നു. ഇവർ അവകാശവാദ ക്രമീകരണ ഉദ്യോഗസ്ഥർ എന്നും നഷ്ട്ടപരിഹാര ക്രമീകരണ ഉദ്യോഗസ്ഥർ എന്നും അറിയപ്പെടുന്നു. ഇവരുടെ വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവകാശവാദം സ്വീകരിക്കാനോ, നിരസിക്കുവാനോ ഉള്ള അധികാരം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാണ്. ഇവരുടെ സേവനത്തിന് പ്രത്യുപകാരമായി ജീവനക്കാർക്ക് ശമ്പളമായും സ്വതന്ത്രർക്ക് ഫീസായും നൽകപ്പെടുന്നു.

"https://ml.wiktionary.org/w/index.php?title=അവകാശവാദ_ക്രമീകരണം&oldid=555440" എന്ന താളിൽനിന്ന് ശേഖരിച്ചത്