സംവാദം:പൊല്ലാത
വിഷയം ചേർക്കുകപൊല്ലാത്തയല്ലേ?--Vssun (സംവാദം) 10:07, 24 മേയ് 2012 (UTC)
'പൊൽ' = ശോഭിക്കുക. പൊലിക്കുക. പൊല്ലുന്നതാണു് പൊന്നു്. 'ആ' മലയാളത്തിലെ നിഷേധപ്രകരണമാണു്. പൊല്ലാ = ശോഭിക്കുന്നില്ല, കൊള്ളില്ല. പൊല്ലാത = ശോഭിക്കാത്ത, കൊള്ളാത്ത, not good, bad.
പഴമലയാളത്തിലും കവിതകളിലും പ്രചാരമുണ്ടായിരുന്ന ഈ വാക്കും പ്രയോഗവും (ക്രിയാനിഷേധത്തിൽ നിന്നും വിശേഷണമുണ്ടാക്കുന്ന രീതി: വല്ലാതെ, ചെല്ലാതെ തുടങ്ങിയവ കാണുക) നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു്. 'പൊല്ലാത'യിലെ ഒടുവിലെ അകാരം പിന്നീട് എകാരത്തിനോ ദ്വിത്വത്തിനോ വഴിമാറിക്കൊടുത്തു. ഒടുവിൽ വാക്കു തന്നെ എവിടൊക്കെയോ വീണുടഞ്ഞു പൊട്ടി.
മേമ്പൊടി:
- പൊലിക്കുക എന്നാൽ ശോഭിപ്പിക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക എന്നൊക്കെ അർത്ഥം. എന്നാൽ പൊലിയുക എന്നാൽ കെട്ടുപോവുകയാണു്. പൊല്ലാത്തവൻ ചെയ്യുന്നതാണു് പൊല്ലാപ്പ്. അവനെ പൊല്ലാപ്പുകാരൻ എന്നു വിളിക്കും. മാവേലി വരുമ്പോൾ പൂവേ 'പൊലി' പാടിയില്ലെങ്കിൽ പൊല്ലാപ്പാവും.
- പൊല്ലുക എന്നൊരു പദം കൂടിയുണ്ടു്.Repair ചെയ്യുക എന്നതിന്റെ തനിമലയാളം വാക്കായിരുന്നു അതു്. മുറം, പായ്, പനമ്പ്, പുതപ്പ് മുതലായവയൊക്കെ കേടുമാറ്റി രണ്ടാമതും മെടയുകയോ തുന്നിക്കൂട്ടുകയോ ചെയ്യുന്നതാണു് പൊല്ലു്. പൊല്ലുക, പൊല്ലിക്കൊടുക്കുക, പൊല്ലിയെടുക്കുക....
'പൊല്ലാത' കൃഷ്ണഗാഥയിലും മറ്റും ധാരാളമായി ഉപയോഗിച്ചിട്ടുണ്ടെന്നു ചെറിയ ഓർമ്മ.ഉറപ്പില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:07, 7 ഓഗസ്റ്റ് 2012 (UTC)
- വളരെ നന്ദി. പൊൽ വിശേഷണമായി മാത്രമാണ് നിർവചിച്ചിട്ടുള്ളത്. ക്രിയകൂടി ചേർത്താലോ? --Vssun (സംവാദം) 01:10, 8 ഓഗസ്റ്റ് 2012 (UTC)
ക്രിയാധാതുവാണതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:25, 8 ഓഗസ്റ്റ് 2012 (UTC)