സംവാദം:പരിവട്ടം

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇവിടെ പരിവട്ടത്തിന്റെ അർത്ഥമെന്താണ്? --Vssun (സംവാദം) 05:49, 6 ജനുവരി 2013 (UTC)[മറുപടി]

നല്ലൊരു ചോദ്യം! പരിവസഥം എന്നാൽ സ്വന്തം ഗ്രാമം, തറവാട് എന്നൊക്കെ അർത്ഥം പറയാം. പരിവട്ടം എന്നതിനു് വീടിന്റെ ചുറ്റുമുള്ള ഭാഗം, അടുക്കളഭാഗം, (backyard, entrance from backside) എന്നൊക്കെ പ്രയോഗം കണ്ടിട്ടുണ്ടു്. ആശ്രയിക്കുന്ന കുടുംബം ( "പെണ്ണും പരിവട്ടവും") എന്നും കേട്ടിട്ടുണ്ടു്. പരി = ചുറ്റും, വർത്തം / വർത്തനം = നിലനിൽക്കുന്നതു്, വർത്തിക്കുന്നതു് എന്നുമാണു് പദച്ഛേദസാരം. ഇവിടെ എന്തർത്ഥമാണു് ഉദ്ദേശിച്ചിട്ടുണ്ടാവുക? ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:30, 6 ജനുവരി 2013 (UTC)[മറുപടി]
മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ പരിവട്ടം എന്നത് തറവാട്ടുപേരാണെന്നു തോന്നുന്നു. --Vssun (സംവാദം) 10:15, 6 ജനുവരി 2013 (UTC)[മറുപടി]
ശരിയാണു്. ഈ പേജിൽ വ്യക്തമായി എഴുതിയിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:37, 6 ജനുവരി 2013 (UTC)[മറുപടി]

പട്ടിണിയും പരിവട്ടവും എന്ന പ്രയോഗത്തെക്കുറിച്ച് പറയാമോ? --Vssun (സംവാദം) 09:56, 6 ജനുവരി 2013 (UTC)[മറുപടി]

അതും സാധാരണ പ്രയോഗത്തിലുള്ള ഒന്നാണു്. പരാധീനം /പരാധീനങ്ങൾ എന്നും കുടുംബത്തോടും പട്ടിണിയോടും ചേർത്തുപറയാറുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:22, 6 ജനുവരി 2013 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:പരിവട്ടം&oldid=346923" എന്ന താളിൽനിന്ന് ശേഖരിച്ചത്