വിവർത്തനം ചെയ്യുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സമൂഹത്തിലെ സ്ത്രീ കാഴ്ചപ്പാടും യാഥാർത്ഥ്യവും

   ആധുനികവത്ക്കരണത്തിൻ്റെ പേരിൽ സമൂഹം സ്ത്രീകൾക്ക് ധാരാളം സ്വാതന്ത്ര്യങ്ങൾ കല്പിക്കുന്ന ഒരു സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് സാമൂഹ്യവ്യവസ്ഥിതിയിൽ വളരെ പെട്ടന്ന് മാറ്റം കൈവന്നത് പല ടെക്നോളജികളുടെയും ഇലക്ട്രോണിക്സ് കണ്ടുപിടുത്തങ്ങളുടെയും കടന്ന് വരവോടെയാണ്. അത് സമൂഹത്തിൻ്റെ ആന്തരീകവും ബാഹ്യവുമായ ഒട്ടനവധി മേഖലകളെ സകലവും വികലവുമായ ദിശകളിലേയ്ക് നയിച്ചിരിക്കുന്നു എന്ന കാര്യം വ്യക്തമാണ്. സാമൂഹികമായ കുടുംബബന്ധങ്ങൾ അകന്ന്, അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയത് സാമ്പത്തികമായി തുണച്ചെങ്കിലും, മാനസീക, ശാരീരിക, ബന്ധങ്ങൾക്ക് ക്ഷതമേൽപിക്കുന്ന തരത്തിലാക്കി. കൂട്ടായ്മകൾ പലതും ഉരുത്തിരിഞ്ഞ് വരുന്നുണ്ടെങ്കിലും അത് കൂട്ടുകുടംബവ്യവസ്ഥിതിയുടെ ആന്തരീകമായ പ്രയോജനങ്ങളോ, ആർജ്ജവങ്ങളോ ഉ

ൾക്കൊള്ളുന്നവയല്ല. സ്ത്രീ അത്രയ്ക്കൊന്നും സ്വതന്ത്രമല്ലാതിരുന്ന കാലത്ത്, എല്ലാക്കാര്യത്തിനും വിധേയത്വം കൽപിച്ചിരുന്നതിനാലാവാം സമത്വമെന്ന പദത്തിലേയ്ക്ക് ഇത്രയധികം വെല്ലുവിളികൾ നേരിടാൻ കാരണമായത്. സമൂഹിക സാംസ്കാരിക ഉന്നമനത്തിൻ്റെ ലക്ഷ്യത്തിലേയ്ക്കെത്താൻ സഹജീവികൂടിയായ സ്ത്രീകൾ കൂടി ഉത്ഥാനം ചെയ്യപ്പെടേണ്ടതുണ്ടെന്ന സത്യം എറെ ചർച്ചചെയ്യപ്പെടേണ്ടതാണ്.

   ന സ്ത്രീ സ്വാതന്ത്ര്യമർഹതീഎന്ന വാക്യത്തിന് അവസരോചിതമായി ധാരാളം അടത്ഥതലങ്ങൾ വന്ന സമകാലീന സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
"https://ml.wiktionary.org/w/index.php?title=വിവർത്തനം_ചെയ്യുക&oldid=492619" എന്ന താളിൽനിന്ന് ശേഖരിച്ചത്