വിക്കിനിഘണ്ടു:പഞ്ചായത്ത് (സാങ്കേതികം)

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(വിക്കിനിഘണ്ടു:വിക്കി പഞ്ചായത്ത് (സാങ്കേതികം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിനിഘണ്ടു പഞ്ചായത്ത്
വിക്കിനിഘണ്ടു പഞ്ചായത്ത്
വിക്കിനിഘണ്ടു പഞ്ചായത്ത്

പരിഭാഷ[തിരുത്തുക]

വിക്ഷണറിയുടെ പരിഭാഷയിൽ ഒരു പിടി പിശകുകൾ കാണുന്നു. പ്രത്യേകിച്ചും ആഗലേയ ഭാഷയുടെ അമിതമായ ഉപയോഗം നന്നല്ല. അതു മെച്ചപെടുത്തുവാൻ സാധിക്കില്ലേ ?. ഞാൻ ഒരു PHP devepoler-ഉം ജൂംല പോലുള്ള സം‌വിധാനങ്ങളിൽ വിദഗ്ധ്നുമാണ്‌, എന്റെ എന്തു സഹായവും നൽകാം. എങ്ങിനെ തുടങ്ങി വെക്കാം എന്നു പറഞുതന്നാൽ നന്നയിരുന്നു.—ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Sunilkumartk (talkcontribs).

വിക്കിനിഘണ്ടു സം‌രംഭത്തിലേക്ക് സ്വാഗതം !! ഇംഗ്ലീഷിൽ കാണുന്നത് ഒക്കെ വിവർത്തനം ചെയ്യാൻ ഏറെ സഹായം ആവശ്യമുണ്ട്.. പ്രത്യേകിച്ച് സഹായത്താളുകൾ. വിവർത്തനം ആവശ്യമുള്ള താളുകൾക്ക് ദയവായി ഈ താൾ ശ്രദ്ധിക്കുമല്ലോ. --Jacob.jose(talk) 20:04, 28 ഓഗസ്റ്റ്‌ 2008 (UTC)

തലക്കെട്ട് തിരുത്തൽ[തിരുത്തുക]

എങ്ങനെയാണ് തലക്കെട്ട് തിരുത്തുക? —ഈ തിരുത്തൽ നടത്തിയത് Kaderka (സം‌വാദംസംഭാവനകൾ)

ദയവായി താഴെക്കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. ഇതിൽ കാണിച്ചിരിക്കുന്നതുപോലെ "തലക്കെട്ടു മാറ്റുക" എന്ന് ഞെക്കി പുതിയ തലക്കെട്ട് നൽകാവുന്നതാണ്. --Jacob.jose 19:13, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]
സഹായം:Tutorial എന്നാ താൾ നോക്കുന്നതും ഉപകാരമായിരിക്കും. --Jacob.jose 19:32, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]


സൈഡ്ബാർ[തിരുത്തുക]

വ്യാഖ്യാനം ചേർക്കുക എന്നത് ശരിയാണോ? നിർവചനം ചേർക്കുക എന്നല്ലേ വേണ്ടത്? അല്ലെങ്കിൽ പുതിയ വാക്ക് ചേർക്കുക എന്നായാലും മതി. --Vssun 12:09, 9 നവംബർ 2011 (UTC)[മറുപടി]

മാറ്റി --Jacob.jose 17:49, 9 നവംബർ 2011 (UTC)[മറുപടി]

ഗാഡ്ജറ്റ്[തിരുത്തുക]

മലയാളം വിക്കിനിഘണ്ടുവിൽ ഗാഡ്ജറ്റ് സൗകര്യം ചേർക്കണമെന്ന് കരുതുന്നു. അഭിപ്രായം രേഖപ്പെടുത്തുക. --Vssun 01:19, 2 ഫെബ്രുവരി 2012 (UTC)[മറുപടി]

ബഗ് ഇവിടെക്കാണുക --Vssun 02:22, 3 ഫെബ്രുവരി 2012 (UTC)[മറുപടി]

നടപ്പിലായി. --Vssun 01:45, 4 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിപീഡിയയിലെ ബോട്ട്അഡ്മിൻ ചർച്ച കാണുക. ഈ ഗ്രൂപ്പ്, ഇവിടെയാണ് അതിലേറെ ആവശ്യമാകുക എന്നു കരുതുന്നു. ഇവിടെ ബ്യൂറോക്രാറ്റുകൾ ഇല്ലാത്തതിനാൽ, ഈ ഫ്ലാഗിടാനും ഒഴിവാക്കാനുമുള്ള അവകാശം, സിസോപ്പുകൾക്കാക്കാം. മറ്റെല്ലാം വിക്കിപീഡിയയിലെപ്പോലെ ഈ സൗകര്യം ഏർപ്പെടുത്താം എന്നു നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 13:44, 3 മാർച്ച് 2012 (UTC)[മറുപടി]

സംവാദം[തിരുത്തുക]

നമുക്കിപ്പോൾ ബ്യൂറോക്രാറ്റുള്ള സ്ഥിതിക്ക്, ഇത് വിക്കിപീഡിയയിലെ അതുപോലെത്തന്നെ ആക്കാം എന്നു നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 05:24, 13 മാർച്ച് 2012 (UTC)[മറുപടി]

ദയവായി ആവശ്യം ഇവിടെ ചേർത്തോളൂ. --Jacob.jose (സംവാദം) 15:35, 13 മാർച്ച് 2012 (UTC)[മറുപടി]

ആദ്യം യൂസർഗ്രൂപ്പുണ്ടാക്കാൻ ബഗ്ഗിടണം. ബ്യൂറോക്രാറ്റുണ്ടായ സ്ഥിതിക്ക്, അവകാശം ബ്യൂറോക്രാറ്റ് തന്നെ നൽകുന്ന രീതിയിൽ ഗ്രൂപ്പുണ്ടാക്കാം എന്നാണ് ഉദ്ദേശിച്ചത്.--Vssun (സംവാദം) 07:54, 17 മാർച്ച് 2012 (UTC)[മറുപടി]

ബഗ് ഇവിടെക്കാണുക --Vssun (സംവാദം) 08:02, 17 മാർച്ച് 2012 (UTC)[മറുപടി]
നന്ദി ബഗിന്റെ വിവരണത്തിൽനിന്നും ഉദ്ദേശ്യം മനസ്സിലായി. --Jacob.jose (സംവാദം) 17:10, 19 മാർച്ച് 2012 (UTC)[മറുപടി]

- ഈ ഗ്രൂപ്പ് നിലവിൽവന്നു. --Vssun (സംവാദം) 02:48, 28 മാർച്ച് 2012 (UTC)[മറുപടി]

ട്രാൻസ്‌വിക്കി ഇറക്കുമതി ഉറവകൾ[തിരുത്തുക]

Proposal to set en.wikt, ml.wiki, en.wiki as import sources and enable admins to import content from these wikis

നിലവിൽ ഇറക്കുമതിക്ക് സൗകര്യമില്ല. ഇംഗ്ലീഷ് വിക്ഷ്ണറി, വിക്കിപീഡിയ (മലയാളം, ഇംഗ്ലീഷ്) എന്നിവ ഇറക്കുമതി ഉറവകളായി നിശ്ചയിക്കാം എന്നുകരുതുന്നു. --Vssun (സംവാദം) 01:34, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

[തിരുത്തുക]

The official localisable Wiktionary logo

Hello! It was noted that Wiktionary in this language has not yet adopted a localised/translated logo: it's really a pity for a dictionary project!
We are trying to help Wiktionaries adopt a locally-adapted logo, by taking the technical difficulties on us. What we need from you is just the preferred translation of the name and motto, "Wiktionary" (if translated) and "The free dictionary": you can add them to the logo list, by editing it directly or commenting on the talk page; you can also add a note if you don't want the localised logo.
Of course, you can also create the logo and make the necessary requests on bugzilla yourself, if you prefer so.
Feel free to translate this message and to move/copy/forward it where appropriate; you can also reply on my talk. Thanks, Nemo 15:59, 3 നവംബർ 2012 (UTC)[മറുപടി]

പുതിയ ലോഗോ ഇവിടെ നിർദ്ദേശിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സംവാദം) 07:04, 4 നവംബർ 2012 (UTC)[മറുപടി]


[തിരുത്തുക]

proposed logo

പുതിയ ലോഗോ കോമൺസിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇത് വിക്കിയിൽ വരുത്താനുള്ള ബഗ് ഇവിടെക്കാണുക. എതിരഭിപ്രായമില്ലെങ്കിൽ ഇവിടെ വോട്ട് രേഖപ്പെടുത്തുക. --Vssun (സംവാദം) 17:29, 5 നവംബർ 2012 (UTC)[മറുപടി]

സ്വതന്ത്ര എന്നു കഴിഞ്ഞ് സ്പേസ് വേണ്ടേ? --Santhosh.thottingal (സംവാദം) 17:43, 5 നവംബർ 2012 (UTC)[മറുപടി]
  • അനുകൂലിക്കുന്നു

ഒരു അഭിപ്രായം പറയട്ടേ, നടുക്കുള്ള 'വി'യുടെ ചുറ്റുമുള്ള അക്ഷരങ്ങൾ ഇന്ത്യയിലെ മറ്റു ഭാഷകളിലേത് ആക്കിക്കൂടെ? തമിഴ്, തെലുങ്ക്, ഉർദു, ഹിന്ദി, മറാഠി അങ്ങനെ. അതോ ഇനി അത് മാറ്റാൻ പാടില്ലാത്തതാണോ???
- Balasankarc (സംവാദം) 18:07, 5 നവംബർ 2012 (UTC)[മറുപടി]

  • അനുകൂലിക്കുന്നു

ഇംഗ്ലീഷും മറ്റു ആഗോള ഭാഷകളും കിടക്കട്ടെ എന്നാണെന്റെ അഭിപ്രായം. --Jacob.jose (സംവാദം) 20:25, 5 നവംബർ 2012 (UTC)[മറുപടി]

'വി'യുടെ ഗ്രേഡിയെന്റ് ദിശ മാറ്റിയിട്ടുണ്ട്. മറ്റക്ഷരങ്ങൾക്കുള്ള പോലെ ബോഡറും ചേർത്തിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സംവാദം) 17:10, 6 നവംബർ 2012 (UTC)[മറുപടി]

വി യോടൊപ്പം നമ്മുടെ എന്ന അക്ഷരം കൂടി വേണ്ടേ ? എന്നാലല്ലേ ഒരു മലയാളിത്തം (ഗൃഹാതുരത്വമെന്നോ എന്താണതിനെ പറയുക) തോന്നിക്കൂ...! --Adv.tksujith (സംവാദം) 17:22, 17 നവംബർ 2012 (UTC)[മറുപടി]

മലയാളീത്തം

വി ക്കു ചുറ്റും ഉള്ളത് ഭാരതീയഭാഷകളാക്കികൂടെ? അല്ലെങ്കിൽ സാർത്ഥകമെങ്കിലുമാക്കരുതെ? ഉദാ‌ (देवनागरि)എന്നു സങ്കല്പിക്കുന്നു. അതെന്തുകൊണ്ട് वि എന്നാക്കികൂടെ. അതുപോലെ മറ്റ് അക്ഷരങ്ങളൂം...തികഞ്ഞ അർത്ഥമറിയാതെ അനുകരണമായില്ലെ എന്നൊരു സംശയം. ഭൂരിപക്ഷാഭിപ്രായത്തോട്

  • സംവാദം ഇതൊരു ബഹുഭാഷാനിഘണ്ടുവായതിനാൽ വി ക്കു ചുറ്റുമുള്ളത് ആഗോളഭാഷകൾ തന്നെ ആകുന്നതാണ് നല്ലത്. ഇപ്പോൾ മുപ്പതോളം വിക്കികളിൽ ഇതേ രൂപകല്പനയിലുള്ള ലോഗായാണ് സ്വീകരിച്ചിട്ടുള്ളത്. Smurrayinchester എന്ന ഉപയോക്താവ് ഡിസൈൻ ചെയ്ത് 2006-ൽ വിക്കിസമൂഹം തിരഞ്ഞെടുത്ത ലോഗോയിൽ 'W' എന്ന അക്ഷരത്തിന്റെ സ്ഥാനം മാറ്റി, ലോക്കൽ ഭാഷയിലെ ഒരക്ഷരം മധ്യഭാഗത്ത് ഉൾപ്പെടുത്തിയാണ് മിക്ക വിക്കികളും ലോഗോ ലോക്കലൈസ് ചെയ്തത്. श എന്ന അക്ഷരം പോലെ തന്നെ 'W' ക്ക് ചുറ്റുമുള്ള മറ്റ് അക്ഷരങ്ങളും 'വ' എന്ന ശബ്ദത്തെയല്ല സൂചിപ്പിക്കുന്നത്. "I choose it purely out of aesthetic convenience, clarity" എന്നാണ് ഈ അടിസ്ഥാന ലോഗോ സ്വീകരിക്കുന്നതിനുള്ള ചർച്ചയിൽ Smurrayinchester പറഞ്ഞത്. ആ നിലയ്ക്ക് വിക്ക് പകരം യോ യോ ഉപയോഗിച്ചാലും അഭംഗിയില്ല. :-) വി ഒഴികെ മറ്റ് അക്ഷരങ്ങളെല്ലാം ഒറ്റ യുണീക്കോഡ് ക്യാരക്റ്റേർ ആണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. @Adv.tksujith: ലോഗോയിൽ ഒരു മലയാള അക്ഷരം ഉള്ളതാണ് ഭംഗി. വി പകരം അല്ലെങ്കിൽ സ്വീകരിച്ചാലും എനിക്കെതിർപ്പില്ല. എങ്കിലും ഇപ്പോൾ ഒരു സമവായമായ സ്ഥിതിക്ക് ഇത് തന്നെ സ്വീകരിക്കാം. :-) Favicon ഏതാണ് ഉപയോഗിക്കാൻ പോകുന്നത് – W / വി? --Jairodz (സംവാദം) 04:24, 19 നവംബർ 2012 (UTC)[മറുപടി]

ലോഗോ നിലവിൽവന്നു. മാറ്റങ്ങളെക്കുറിച്ച് ചർച്ച തുടരാം. --Vssun (സംവാദം) 04:03, 28 നവംബർ 2012 (UTC)[മറുപടി]

ലോഗോയുടെ എസ്.വി.ജി. ഒറിജിനൽ ഇവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവർക്ക് മാറ്റങ്ങൾ വരുത്തി പുതിയത് നിർദ്ദേശിക്കാം. --Vssun (സംവാദം) 06:04, 28 നവംബർ 2012 (UTC)[മറുപടി]

പുതിയ നാമമേഖലകൾ[തിരുത്തുക]

വാക്കുകൾക്ക് അവലംബമായി കൃതികളിൽനിന്നും മറ്റും വാക്യങ്ങൾ ഉദ്ധരിക്കാൻ ഒരു Citation താൾ ഇംഗ്ലീഷിലും മറ്റും ഉണ്ട്; ഇതുപോലെ സാഹിത്യകൃതികളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ സൂചികയും മറ്റും നൽകുന്ന Concordance- ഇവ രണ്ടും മലയാളം വിക്കിനിഘണ്ടുവിൽ ഉൾച്ചേർക്കുന്നത് വളരെ ഉപകാരപ്പെടും. ഉദാഹരണത്തിന്, സി.വി. രാമൻപിള്ളയെപ്പോലുള്ളവരുടെ കൃതികളിലെ വാക്കുകൾ അവയുടെ അക്കാലത്തെ പ്രയോഗത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രചനാശൈലിയെക്കുറിച്ചും വളരെ അറിവു നൽകുന്നവയാണ്. ഇവ ശേഖരിക്കാൻ ഉചിതമായ സ്ഥലം വിക്കിനിഘണ്ടുവാണ്. ഇവ കൂടാതെ Index, Rhymes, Appendix, Wikisaurus എന്നീ നാമമേഖലകളും വിക്കിനിഘണ്ടുവിൽ കൊണ്ടുവരാൻ നിർദ്ദേശിക്കുന്നു.--തച്ചന്റെ മകൻ 14:31, 8 ജനുവരി 2013 (UTC)

float തീർച്ചയായും ഇവയെല്ലാം വേണ്ടതാണു്. ഇത്തരം അത്യന്താപേക്ഷിതമായ അനുബന്ധസംഗതികൾ, ചിത്രങ്ങൾ, വിക്കിസോഴ്സിലെ ഇമേജ് താളുകൾ, ഇതര ഓൺലൈൻ നിഘണ്ടുക്കളിലേക്കുള്ള ലിങ്കുകൾ ഇവയെല്ലാം വിക്ഷണറിയിൽ ക്രമേണ വരേണ്ടതുണ്ട്. വിക്കിനിഘണ്ടുവിന്റെ ഇപ്പോഴത്തെ ദൃശ്യരൂപം തന്നെ സമൂലം മാറേണ്ടത് ഭാവിയുടെ ആവശ്യവും അലംഘനീയതയുമാണു്. എന്റെ സ്വപ്നത്തിലുള്ള വിക്കിനിഘണ്ടു തികച്ചും വർണ്ണശബളവും ദൃശ്യശ്രാവ്യസമ്പുഷ്ടവുമാണു്.
ഇതിനുവേണ്ടി ആദ്യം ചെയ്യാനുള്ളതു് വളരെ innovative ആയ ചില ടെമ്പ്ലേറ്റുകളാണു്. ആ വഴിക്കുകൂടിയാവട്ടെ നമ്മുടെ ശ്രമം!
വിക്കിനിഘണ്ടുവിൽ നിരുക്തം, ശൈലീപ്രയോഗങ്ങൾ, സഹവിക്കി പരാമർശങ്ങൾ തുടങ്ങിയവയ്ക്കു് സ്ഥിരമായ ഫലകങ്ങളും അവയുടെയെല്ലാം ലഭ്യത എളുപ്പം കാണിക്കുന്ന സഹായത്താളുകളും ആദ്യമായി ആവശ്യമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:13, 8 ജനുവരി 2013 (UTC)[മറുപടി]
എല്ലാം വേണ്ടതാണ്. ഇവിടെ പുതിയ നാമമേഖലകളാണ് ചർച്ചാവിഷയം. ആവശ്യമായ നാമമേഖലകൾ, അവയുടെ പരിഭാഷ, എന്നിവ തീരുമാനിക്കണം. എന്നിട്ട് അവയും അലിയാസുകളും വോട്ടിങ്ങോടെ ബഗ് ചെയ്യണം.--തച്ചന്റെ മകൻ 20:05, 8 ജനുവരി 2013 (UTC)

ആവശ്യമായ നാമമേഖലകൾക്ക് ഒരു നിർദേശമിടാമോ? അതിനുശേഷം, ചേർക്കാനുദ്ദേശിക്കുന്ന നാമമേഖലകൾക്കുള്ള തർജ്ജമയെക്കുറിച്ചും ചർച്ച ചെയ്യാം. --Jacob.jose (സംവാദം) 06:31, 9 ജനുവരി 2013 (UTC)[മറുപടി]

  • Citation = ഉദ്ധരണി
  • Concordance =സന്ദർഭസൂചി/സമാമ്നായം
  • Index = സൂചിക
  • Rhymes = പ്രാസം
  • Appendix = അനുബന്ധം
  • Wikisaurus=വിക്കി(ശബ്ദ)കോശം
അഭിപ്രായങ്ങൾ ക്ഷണിക്കുന്നു--തച്ചന്റെ മകൻ 13:12, 9 ജനുവരി 2013 (UTC)
സൈറ്റേഷൻ ഒഴികെ ബാക്കിയൊന്നിന്റെയും ഉപയോഗം എനിക്ക് മനസിലായില്ല. ഇതിന്റെയെല്ലാം ഉപയോഗം എങ്ങനെയായിരിക്കും എന്ന് ഒരു ഉദാഹരണം തരാമോ? ഐക്യം എന്ന വാക്ക് നിഘണ്ടുവിലുണ്ടെങ്കിൽ citation:ഐക്യം എന്ന താളിൽ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്ന പ്രമുഖ കൃതികളിൽനിന്നുള്ള ഉദ്ധരണികളാണോ ഉണ്ടാകുക? ആണെങ്കിൽ വിക്കിചൊല്ലുകളിലെ ഐക്യം എന്ന താൾ അതിന് ഉപയോഗപ്പെടുത്തിയാൽ മതിയാവില്ലേ? --Vssun (സംവാദം) 06:37, 10 ജനുവരി 2013 (UTC)[മറുപടി]
  1. citation:ഒന്നോ രണ്ടോ ഉദ്ധരണികൾ വാക്കിന്റെ നിർവചനത്തോടൊപ്പം കൊടുക്കാം. പക്ഷേ, വിരളവും പ്രാചീനവുമായ പ്രയോഗങ്ങൾ ചൂണ്ടിക്കാണിക്കാൻ, ഓരോ കാലത്തുമുള്ള ഉപയോഗം ചൂണ്ടിക്കാണിക്കാൻ നിരവധി ഉദ്ധരണികൾ സഹായിക്കും. അത്തരം ഉദ്ധരണികൾക്കും അവലംബങ്ങൾക്കുമുള്ള ഇടമാണ് citation.
  2. Concordance: പദസംബന്ധമായും വിജ്ഞാനസംബന്ധവുമായ രണ്ടുതരം കൺകോർഡൻസുകളുണ്ട്. വിജ്ഞാനസംബന്ധമായ കൺകോർഡൻസുകൾ അവയിൽ ഉൾക്കൊള്ളിക്കാവുന്ന ചില വിഷയങ്ങൾ സംബന്ധിച്ച ഉദ്ധരണികളാണ് കൈകാര്യം ചെയ്യുന്നത്. വൈജ്ഞാനികഗ്രന്ഥങ്ങളുടെ പിന്നിൽ കാണുന്ന index ഇത്തരത്തിലുള്ള ഒരു concordance ആണ്. പഴഞ്ചൊല്ലുകളോ ഉദ്ധരണികളോ ഒക്കെ വിഷയമനുസരിച്ച് അടുക്കിവെക്കുന്നതും കൺകോർഡൻസ് ആണ്. തിരുക്കുറൾ പോലുള്ളവയെയും ഇത്തരത്തിൽ കാണാവുന്നവയാണ്.
    ആദ്യത്തെതാണ് നമുക്കിവിടെ ആവശ്യം. ഇവ ഒരു കൃതിയോ ഒരു കൂട്ടം കൃതികളോ ആവാം. ചിലപ്പോൾ അതി(/വയി)ലുള്ള എല്ലാ പദങ്ങളും ആവും. സവിശേഷമായ പ്രയോഗങ്ങൾ മാത്രമായിരിക്കും മറ്റു ചിലപ്പോൾ. പദാവൃത്തിയുടെ (frequency) കണക്കെടുപ്പ്, അവയുടെ പ്രയോഗം സൂചിപ്പിക്കുന്ന ഉദ്ധരണികൾ തുടങ്ങിയവ അക്ഷരമാലാക്രമത്തിൽ അടുക്കുക തുടങ്ങിയവയാണ് ഇവിടെ ചെയ്യാവുന്നത്. ഉദ്ധരണി എന്നാൽ പ്രസ്തുതകൃതിയിൽ വാക്ക് എവിടൊക്കെയാണെന്ന് സൂചിപ്പിക്കുക മാത്രമാണ് (ഏശയ്യ 11:6-9 എന്നൊക്കെപ്പോലെ). അവ എടുത്തെഴുതണമെന്നില്ല. നമുക്ക് അവ വിക്കിഗ്രന്ഥശാലയിൽ കണ്ണിചേർക്കാവുന്നതാണ്.
  3. Index:ഇത് ഓരോ ഭാഷയിലുമുള്ള എൻട്രികളുടെ നിഘണ്ടൂചിതമായ ക്രമീകൃതമായ ലിസ്റ്റാണ്. പൂർവ്വസൂചികയുടെ അപര്യാപ്തതയാണ് ഈ നാമമേഖലയ്ക്ക് കാരണം.
  4. en:Rhymes: ഒരേ ഉച്ചാരണത്തിൽ അവസാനിക്കുന്ന പദങ്ങളുടെ അനുക്രമണികകളാണ്. ഒരേ ഉച്ചാരണത്തിൽ ആരംഭിക്കുന്നവയുമാവാം. (പ്രത്യയങ്ങൾ പരിഗണിക്കാറില്ല). പദ്യമെഴുതുന്നവർക്ക് ഉപകാരപ്പെട്ടിരുന്ന രീതിയാണിത്. നാനാർഥകോശങ്ങളിൽ അന്ത്യപ്രാസമനുസരിച്ച് പദങ്ങളെ അടുക്കാറുണ്ട്. ഡൈനാമിൿ ആയി ചെയ്യേണ്ട കാര്യങ്ങളായിരുന്നു ഇവ. പക്ഷേ, വിക്കിസോഫ്റ്റ്‌വെയറിന് അതിനുള്ള കോപ്പില്ല.
  5. Appendix: വ്യാകരണകാര്യങ്ങളുടെ വിവരണം, പ്രത്യേകം വിഷയങ്ങളിലുള്ള പട്ടിക മുതലായവയാണിവ. കേരളപാണിനീയത്തിലെ ധാതുപാഠം ഒരു അനുബന്ധ(/പരിശിഷ്ട)മാണ്. പാണിനീയത്തിലുമുണ്ട് ധാതുപാഠം, ഗണപാഠം മുതലായവ. ബന്ധപദങ്ങൾ, സാങ്കേതികപദങ്ങളും അവയുടെ വിവർത്തനവും, സംഖ്യകൾ, അക്ഷരമാലകൾ തുടങ്ങി ഒരു ശബ്ദകോശത്തിന് അനുബന്ധമാകാമെന്ന് കരുതുന്ന എന്തും ഇവിടെ ചേർക്കാം.
  6. Wikisaurus: en:Thesaurus ആണ്. ഒരു പദത്തിന്റെ പര്യായപദങ്ങൾ, വിപരീതപദങ്ങൾ, അധോപദങ്ങൾ, ഉപരിപദങ്ങൾ, അംഗിപദങ്ങൾ, അംഗപദങ്ങൾ, സഹപദങ്ങൾ, ആനഗ്രാമുകൾ തുടങ്ങി അർത്ഥപരമായും ലിപിപരമായും ബന്ധപ്പെട്ട പലമാതിരി പദങ്ങൾ ലിസ്റ്റ് ചെയ്യാവുന്ന സ്ഥലമാണ്. ഇങ്ങനെ പ്രത്യേകം വേണ്ട, നിർവ്വചനത്താളിൽത്തന്നെ ഇതൊക്കെചെയ്യാൻ പറ്റും എന്നാണ് എന്റെ അഭിപ്രായം.

English wiktionary namespaces

'അച്ചടിനിഘണ്ടുവല്ല' എന്ന് പറയുമ്പോഴും ഒരു ഇ-നിഘണ്ടുവെന്നനിലയിൽ വിക്കിനിഘണ്ടുവിനുള്ള അരിഷ്ടതകളാണ് മേൽപ്പറഞ്ഞ പല നാമമേഖലകൾക്കും കാരണം.--തച്ചന്റെ മകൻ 10:24, 10 ജനുവരി 2013 (UTC)