രാജർഷി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]രാജർഷി
- ഏഴുതരം ഋഷിമാരിൽ ഒരു വിഭാഗത്തിൽപ്പെട്ടയാൾ;
- ഭക്തിയും തപസ്സുംകൊണ്ട് ഋഷിക്കുതുല്യനായ രാജാവ്;
- തപസ്സുചെയ്‌ത് ഋഷിയായ ക്ഷത്രിയൻ
ശബ്ദതാരാവലിയിൽ നിന്നും
[തിരുത്തുക]രാജർഷി
- പുരാതനഭാരതത്തിൽ ഭക്തിയും തപസ്സുംകൊണ്ട് ആത്മജ്ഞാനികളും വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കാൻ ശേഷിയുള്ളവരുമായി മാറി, ഋഷിതുല്യന്മാരായിക്കഴിഞ്ഞ രാജാക്കന്മാരെ, അതായത് തപസ്സ് ചെയ്ത് ഋഷിമാരായി മാറിയ ക്ഷത്രിയരെ, ആണ് രാജർഷികൾ എന്ന് പറഞ്ഞുവന്നിരുന്നത്. ഇക്കൂട്ടരിൽ പ്രമുഖനായ ഒരു രാജർഷി ആയിരുന്നു വിശ്വാമിത്രൻ