മുള്ള്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മുള്ള്

 1. ചില മരങ്ങളിലും ചെടികളിലും കാണുന്ന കൂർത്ത ഭാഗം
 2. ഭക്ഷണം കുത്തിയെടുത്തു കഴിക്കുന്നതിനുള്ള ഉപകരണം
 3. (ത്രാസിന്റെ) സൂചി
 4. മത്സ്യത്തിന്റെ അസ്ഥി
 5. വസ്ത്രങ്ങളുടെ ചുളുക്കുതീർക്കാൻ അലക്കുകാർ ഉപയോഗിച്ചിരുന്ന ഒരിനം ബ്രഷ്‌
 6. കുത്തുവാക്ക്‌
 7. ശിശുക്കളുടെ തൊണ്ടയിലുണ്ടാകുന്ന ഒരു രോഗം
 8. റബ്ബർച്ചെടികളുടെ ഇട കുത്തിയിളക്കുന്നതിനുള്ള ഒരു ഉപകരണം.

തർജ്ജമകൾ[തിരുത്തുക]

 • ഇംഗ്ലീഷ്: thorn

പ്രയോഗങ്ങൾ[തിരുത്തുക]

 1. മുള്ളുവാക്ക്‌ = കുത്തുവാക്ക്‌, കൊള്ളിവാക്ക്‌
 2. മുള്ളിൽപ്പിടിച്ചാലും മുറുകെപ്പിടിക്കണം (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=മുള്ള്&oldid=342675" എന്ന താളിൽനിന്ന് ശേഖരിച്ചത്