പതിതൻ
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]പതിതൻ
'പതിതൻ' എന്ന വാക്ക് സംസ്കൃതത്തിൽ നിന്ന് എടുത്തതാണ് മലയാളഭാഷയുടെ പിതാവ് ആയ തുഞ്ചത്ത് ആചാര്യൻ സംസ്കൃത പണ്ഡിതനും ദേവി ഭക്തനും ആയിരുന്നു സംസ്കൃതത്തിൽ എഴുത്തച്ഛനുണ്ടായ പാണ്ഡിത്യം നമുക്ക് മലയാളഭാഷയിൽ ഉടനീളം കാണാം.. ഇനി പതിതൻ എന്ന വാക്കിനർത്ഥം നോക്കാം
സ്വ ധർമ്മയേ പരിത്യജ്യ പരധർമ്മം സമാശ്രയേത് അനാഭവിച വിദ്യുക്തി പതിത പരികീർത്തിത: " എന്നാണ് വിവക്ഷ അർത്ഥം --
സ്വധർമ്മം വിട്ടു അന്യ ധർമ്മത്തെ സ്വീകരിച്ചവർ ആണ് പതിതർ അർത്ഥാൽ തന്റെ മാതൃ, പിതൃ പൂർവ്വിക സംസ്കാരങ്ങളെ വെടിഞ്ഞു അന്യ സംസ്കാരം അല്ലങ്കിൽ മതം എന്നിവയിലേക്ക് പോകുന്നവർ ആണ് യഥാർത്ഥത്തിൽ പതിതർ. സമകാലീന കാലഘട്ടത്തിൽ ഇസ്ലാം മത വിശ്വാസികൾ ക്രിസ്ത്യൻ മത വിശ്വാസികൾ ബൗദ്ധർ തുടങ്ങിയവർ ആണ് പതിതർ. ഈ ശ്ലോകത്തെ സ്ഥാപിക്കുന്ന ഒരു ഭഗവത് ഗീതാ വചനം നോക്കാം.
"ശ്രേയാൻ സ്വധർമ്മോ വിഗുണഃ പരധർമ്മാത് സ്വനുഷ്ഠിതാത് സ്വധർമ്മേ നിധനം ശ്രേയഃ പരധർമ്മോ ഭയാവഹഃ (ഭഗവത്ഗീത 3-35)
ശ്രീയസ്ക്കരമാണ് സ്വധർമ്മാനുഷ്ഠാനം അന്യ ധർമ്മം നന്നായി അനുഷ്ഠിക്കുന്നതിലും നല്ലത് സ്വധർമ്മം ആചരിയ്ക്കുക എന്നതാണ് സ്വധർമ്മത്താലുള്ള മരണം പോലും ശ്രേയസ്ക്കരം തന്നെ അർജ്ജുനാ പരധർമ്മം ഭയങ്കരമാണ്.
'പതിതൻ' എന്ന വാക്ക് പില്കാലത്ത് നിരവധി തെറ്റിദ്ധാരണകൾക്ക് ഇടായാക്കിയിട്ടുണ്ട് അതിൽ പ്രധാനമായ ഒരു വിഷയം ഇവിടെ വിസ്മരിച്ചു കൂടാ എന്നുള്ളത് കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നു.
കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ ഈശ്വരാ സന്നിധികളെ ആണ് ക്ഷേത്രം എന്ന് പൊതുവെ വിളിക്കാറ് ഓരോ ദേശത്തും ഉള്ള ക്ഷേത്രവിധാനങ്ങൾ ആചരിക്കേണ്ട വിധികൾ നിയമങ്ങൾ ആ ദേശത്തെ ആവാസ വ്യവസ്ഥിതി. സംസ്കാരം, കാലാവസ്ഥ തുടങ്ങിയവ വിഷയത്തെ പിൻപറ്റിയാണ് ഉടലെടുക്കുക കേരളത്തിലെ ക്ഷേത്ര ആരാധന സമ്പ്രദായങ്ങളുടെ ആചാരങ്ങൾ അനുഷ്ഠാനം എന്ന വിഷയം വളരെ വിശദമായി പ്രദിപാതിച്ച ഒരു വിശിഷ്ട ഗ്രന്ഥം ആണ് "തന്ത്ര സമുച്ചയം" സാമൂതിരി രാജാവിന്റെ പതിനെട്ടര ആസ്ഥാന കവികളിൽ പ്രസിദ്ധനായിരുന്ന ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (ജയന്തമംഗലം) എന്ന കവിയും വാഗ്മിയും പണ്ഡിതനുമായ ഒരു വ്യക്തി ആണ് ഈ ഗ്രന്ഥത്തിന്റെ രചിയിതാവ്. അദ്ദേഹത്തിന്റെ തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിൽ ഒരു പ്രമാണത്തിൽ ഇപ്രകാരം പതിത എന്ന വാക്ക് ഉപയോഗിച്ച് കാണുന്നു.
ശ്ലോകം..
തന്ത്ര സമുച്ചയം ഭാഗം 3 പത്താം പടലം അശുദ്ധിയുമായി ബന്ധപ്പെട്ട പ്രസ്തുത ശ്ലോകം :
ക്ഷേത്രേ മൃതിർ ജനനമംഗണ മണ്ഡപാദൌ മൂത്രാസൃഗാദി പതനം പതിതാദിവേശ: സോലുക ഗൃധ്രകരടശ്വഖരോഷ്ട കോല -- ക്രൊഷ്ട്വക്ഷ ഡുണ്ഡു ഭപുരസ്സര ഗർഭവേശ
അതായത് ,മനുഷ്യരുടെയോ നാല്കാലികളുടെയോ മരണം ,ജനനം ,വലിയമ്പലം, മണ്ഡപം തിരുമുറ്റം വലിയ ബലിക്കല്ല് മുതലായ സ്ഥലങ്ങളിൽ മൂത്രം ,രക്തം ,മലം ,മുതലായവ പതിക്കുക പുലയുള്ളവർ കയറുക(മരണം .ജനനം ) മൂങ്ങ, കഴുകൻ ,കാക്ക ,നായ ,കഴുത ,ഒട്ടകം ,പന്നി കുറുക്കൻ, കുരങ്ങൻ ,ചേര ,പരുന്ത് ,കോഴി തുടങ്ങിയ ജന്തുക്കൾ പ്രവേശിക്കുക മുതലായവ ക്ഷേത്രത്തിന് അശുദ്ധി ആയി കണക്കാക്കപ്പെടുന്നു .
ഇതാണ് സമുച്ചയക്കാരന്റെ മതം അതായത് ഇവിടെ പതിത ശബ്ദം കൊണ്ട് മുൻപ് സൂചിപ്പിച്ച പ്രമാണം ആണ് ഉദ്ധരിച്ചത് സമുച്ചയക്കാരൻ..
സ്വ ധർമ്മയേ പരിത്യജ്യ പരധർമ്മം സമാശ്രയേത് അനാഭവിച വിദ്യുക്തി പതിത പരികീർത്തിത: " എന്ന നിരുക്ത അർത്ഥം ആണ് എടുത്തത് എന്നാൽ കുറെ കാലങ്ങൾക്കു ശേഷം ഈ ഗ്രന്ഥത്തിന് മലയാള ഗദ്യ രൂപത്തിൽ ഉള്ള ഒരു വിവർത്തനം കുഴിക്കാട്ട് മഹേശ്വരൻ ഭട്ടതിരിപ്പാട് എന്ന വ്യക്തി എഴുതുക ഉണ്ടായി അന്നത്തെ ജാതി വിവേചനവും ചില വ്യക്തികളുടെ കുത്സിത പ്രവർത്തനവും ജാതീയമായി തരം തിരിച്ചു കൊണ്ട് ഇരുന്ന കാലത്ത് എഴുതിയ ഈ വിവർത്തനം വായിച്ചാൽ മനസിലാക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല.. അതായത് സമുച്ചയക്കാരൻ എഴുതാത്ത അർത്ഥം വിവർത്തകൻ ദുർവ്യാഖ്യാനത്തിലൂടെ കൊടുത്തപ്പോൾ കാലങ്ങളായി ഹിന്ദു ധർമ്മത്തെ പിറകോട്ടു കൊണ്ട് പോകാൻ കാരണം ആയതിൽ ഒരു കാരണവും ഇന്നും ഈ ഒരു അർത്ഥത്തിൽ ക്ഷേത്രങ്ങളിൽ വിവേചനം നടക്കുന്നതും ഈ സന്ദർഭത്തിൽ വിസ്മരിച്ചു കൂടാ. കുഴിക്കാട്ട് പച്ച എന്ന സമുച്ചയ വിവർത്തന ഗ്രന്ഥത്തിൽ പത്താം പടലം. പേജ് നമ്പർ 297..
ബൗദ്ധർ, വെള്ളക്കാർ, പറയൻ, പുലയൻ, മണ്ണാൻ, കാടർ, വേലൻ, പാണൻ, കണിയാൻ, വാളൻ, ഈഴവ,വെളുത്തെടത്തു , ക്ഷൗരക്കാർ, ശൂദ്രർ, എന്നിവർ ക്ഷേത്രമതിലിനുള്ളിൽ കയറിയാൽ അശുദ്ധമെന്നും ആശാരി, മൂശാരി,കൊല്ലൻ,തട്ടാൻ, കല്ലൻ എന്നിവർ നാലമ്പലത്തിന് ഉള്ളിൽ കടന്നാൽ ആശുദ്ദി.തുടങ്ങിയ ജാതി വേർതിരിവിൽനത്തിൽ നിന്നാണ് ഈ ദുർവ്യാഖ്യാനം ഉണ്ടായത് എന്ന് ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം.