ചേലക്കലാപം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചേലക്കലാപം

ഹൈദർ ഭരണ പരിഷ്‌കാരം നടപ്പാക്കി. ഭരണാധികാരിയുടെ ശ്രദ്ധ വികസന പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചതോടെ മലബാർ ആധുനിക ഭാവത്തിലേക്ക് നീങ്ങിത്തുടങ്ങി. റോഡും പാലങ്ങളും ചിറകളും, ജലസേചനത്തിന് പുതിയ സങ്കേതങ്ങളും നിലവിൽ വന്നു. കൃഷിഭൂമി അതിൽ അധ്വാനിക്കുന്നവർക്കും കൃഷിചെയ്ത് പച്ച പിടിപ്പിടിപ്പിക്കുന്നവർക്കുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജന്മിത്വം അവസാനിപ്പിച്ചു. ഭൂമി സർവ്വേ ചെയ്ത് നികുതി പിരിവിന് റയട്ട് വരി (സർക്കാർ നേരിട്ട് നികുതി പിരിക്കൽ ) സമ്പ്രദായം ഏർപ്പെടുത്തി. ഇടത്തട്ടുകാരായ ജന്മി മാരെ പൂർണ്ണമായി ഒഴിവാക്കി.

അതിനിടയ്ക്ക് ഹൈദർ മരിക്കുകയും മകൻ ഫത്തേഹ് അലി ടിപ്പു അധികാരം ഏൽക്കുകയും ചെയ്തു. ഹൈദരലി നടപ്പാക്കിയ സാമ്പത്തിക പരിഷികരണത്തോടൊപ്പം ടിപ്പു സാമൂഹ്യ പരി ഷ്‌കരണവും പ്രഖ്യാപിച്ചു. വർണ്ണാശ്രമ വ്യവസ്ഥയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത തിയോക്രാറ്റിക് ഫ്യൂഡലിസ്റ്റ് വ്യവസ്ഥ മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗമായി സ്ത്രീകൾക്ക് മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം നൽകുകയും അതിനു വേണ്ട ചേല (സാരി) സർക്കാർ നൽകുകയും ചെയ്തു. ഇതിനെതിരെ നായർപട രംഗത്തിറങ്ങി.

ചേല ധരിച്ച സകല പെണ്ണുങ്ങളെയും വസ്ത്രാക്ഷേപം ചെയ്തു. ടിപ്പു ഇസ്‌ലാമിലേക്ക് മാർക്കം കൂട്ടാനാണ് സ്ത്രീകളെ മാറ് മറക്കാനുള്ള അവ കാശം നൽകിയതെന്നായിരുന്നു അവരുടെ പരാതി. അതിനെയാണ് ചരിത്രത്തിൽ ചേലക്കലാപം എന്നു വിളിക്കുന്നത്. സാമ്പസ്ഥിക പരിഷ്‌കരണത്തോടൊപ്പം സാമൂഹ്യ പരിഷ്‌കരണവും കൂടിയായതോടെ മലബാർ പ്രദേശമാകെ പുതിയൊരു സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു.

1775 മുതൽ നാടിന്റെ ഉൽപാദന ശേഷി നാലിരട്ടിയായി വർദ്ധിച്ചു. (അന്നത്തെ ലോകത്ത് ഏറ്റവും നന്നായും ശാസ്ത്രീയമായും കൃഷി ചെയ്യപ്പെട്ട രാജ്യം ടിപ്പുവിന്റേതായിരുന്നു. പ്രത്യേകിച്ച് മലബാർ അക്കാര്യത്തിൽ റിക്കാർഡ് സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ ഏറ്റവും സമൃദ്ധി നിറഞ്ഞ നാടും മലബാർ തന്നെ (മില്ലർ, ഹിസ്റ്ററി ഓഫ് ഇന്ത്യാ പേജ് 392)

"https://ml.wiktionary.org/w/index.php?title=ചേലക്കലാപം&oldid=541977" എന്ന താളിൽനിന്ന് ശേഖരിച്ചത്