കോടങ്ങ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(കോടങ്ങ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കോടങ്ങ്

  1. വാളൻപുളിമരത്തിൽ ഉണ്ടാവുന്ന ഒരു ഫലം (ശാസ്ത്രീയനാമം: Tamarindus indica L., Family:CAESALPINIACEAE)

കൊടങ്ങ്‌/കോടങ്ങ്‌ എന്ന വാക്കിനു വയനാടൻ മുള്ളക്കുറുമരുടെ ഭാഷയിൽ വാളൻ പുളിമരം എന്നാണർത്ഥം. ഈ വാക്കു മലയാളദേശമാകെ ഉണ്ടായിരുന്നോ എന്നറിവില്ല. ഒരു പക്ഷെ, തെക്കൻ കേരളത്തിലെ വനവാസികളുടെ മൊഴിയിലും ഇതുണ്ടായിരുന്നിരിക്കണം. ഇപ്പോഴും തെക്കൻകേരളത്തിൽ ഈ വാക്കുണ്ടെന്നു തോന്നുന്നില്ല. തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ പഞ്ചായത്തിൽ കൊടങ്ങാവിള എന്നൊരു സ്ഥലമുണ്ട്. വാളൻപുളി നിൽക്കുന്ന പറമ്പ് എന്നാണു സ്ഥലനാമത്തിന്റെ അർത്ഥം.

"https://ml.wiktionary.org/w/index.php?title=കോടങ്ങ്&oldid=546365" എന്ന താളിൽനിന്ന് ശേഖരിച്ചത്