കാളിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാളിക

പദോൽപ്പത്തി: (സംസ്കൃതം) കാലികാ
  1. കറുപ്പുനിറം;
  2. മഷി;
  3. കറുത്തവൾ;
  4. പരാശക്തിയുടെ ഒരു ഭാവം, കാളി;
  5. ആദിപരാശക്തി;
  6. ഭുവനേശ്വരി;
  7. ഭഗവതി;
  8. ഭദ്രകാളി;
  9. പാർവതി;
  10. മേഘമാല;
  11. മഴക്കാറ്;
  12. മാഞ്ചി;
  13. കാകോളി;
  14. അമരി;
  15. കരിഞ്ജീരകം;
  16. തേക്കിട;
  17. കൈപ്പൻപടവലം; കർക്കടകശൃംഗി; കൂട്ടുചേരുവകൊണ്ടുള്ള സ്വർണദോഷം; മദ്യം; തവണയായികൊടുക്കുന്ന വില; നിശ്ചിതസമയങ്ങളിൽ കൊടുക്കുന്ന തവണപ്പലിശ, കാലികവൃദ്ധി; കരൾ; പെൺകാക്ക; കൃഷ്ണമണി; തേൾ; ചെവിയിലെ ഒരു രക്തധമനി; ഗുഹ്യപ്രദേശം മുതൽ നാഭിവരെയുള്ള രോമരേഖ; ആരോഹം എന്ന ഹിമാലയപ്രദേശത്ത് ഉണ്ടാകുന്ന ഒരുതരം തോൽ, കപിലവർണത്തിൽ ഉള്ളത്; കരിങ്കുയിൽ; തുവരിമണ്ണ്; ദേവീഭാഗവതപ്രകാരമുള്ള പതിനെട്ട് ഉപപുരാണങ്ങളിൽ ഒന്ന്; ദക്ഷകന്റെ ഒരു പുത്രി, കശ്യപന്റെ പത്നി; കാളീപൂജയോടനുബന്ധിച്ചുള്ള ഉത്സവങ്ങളിൽ കാളിയുടെ രൂപം ധരിക്കുന്ന നാലുവയസ്സുള്ള പെൺകുട്ടി; ഒരു യോഗിനി; മൂടൽ മഞ്ഞ്; പാൽപ്പുഴു; സ്കന്ദന്റെ സൈന്യത്തിൽ ഉണ്ടായിരുന്ന മാതൃക്കളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=കാളിക&oldid=555117" എന്ന താളിൽനിന്ന് ശേഖരിച്ചത്