കഴകം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കഴകം
- പഴയകാലത്ത് നാട്ടുകാര്യങ്ങൾ ആലോചിച്ചുനടത്തിവന്നിരുന്ന യോഗം, സംഘം;
- സഭ, കൂട്ടം. ഉദാ: ദ്രാവിഡക്കഴകം;
- വിദ്വത്സഭ;
- ആയുധാഭ്യാസശാല, കളരി;
- വിദ്യാലയം;
- ആരാധനസ്ഥലം, ദേവാലയം;
- ക്ഷേത്രത്തിലെ പരിചാരകവൃത്തി;
- പ്രവൃത്തിസ്ഥാനം, തട്ടകം;
- അഭിവൃദ്ധി, ഐശ്വര്യം;
- ചൂതുകളിസ്ഥലം. (പ്ര) കഴകം മൂത്ത് ഊരാഴ്മയാകുക = ജീവനക്കാരനായിത്തുടങ്ങി യജമാനനാകുക. കഴകക്കേട് = പിടിപ്പുകേട്
- കഴവം