ഉള്ള്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഉള്ള്

  1. 'ഉൾ' എന്നതിന്റെ അന്തത്തിലെ 'എൽ' ഇരട്ടിച്ച രൂപം. അകം, പുറം;
  2. ഹൃദയം, മനസ്സ്;
  3. സൂഷ്മസ്ഥിതി, സത്യാവസ്ഥ;
  4. ആശയം, ഉദ്ദേശ്യം, മനസ്സിലിരിപ്പ്;
  5. ഉള്ളിലെ സ്ഥിതി, രഹസ്യം;
  6. കൂട്ട്, ആത്മാർഥത. (പ്ര.) ഉള്ളിൽ = (കാലക്ലിപ്തി സൂചകം) അകത്ത്, ഇടയ്ക്ക്. ഉള്ള് അഴിയുക = അകം അഴിയുക, ദയ തോന്നുക, മനസ്സലിയുക. ഉള്ള് ഇടിയുക = നിരാശപ്പെടുക. ഉള്ളു തുറന്നു സംസാരിക്കുക, ഉള്ളുവിട്ടു സംസാരിക്കുക = ഒന്നും മറച്ചുവയ്ക്കാതെ എല്ലാം പറയുക. ഉള്ളുരുകുക = സഹിക്കവയ്യാത്ത സന്താപം നേരിടുക. ഉള്ളുരുക്കം = മനോദുഃഖം. ഉള്ളുരുക്കത്തിനു മരുന്നില്ല (പഴഞ്ചൊല്ല്). ഉള്ളുലയുക = മനസ്സു പതറുക, മനഃപ്രയാസം ഉണ്ടാവുക, ദുഃഖം ഉണ്ടാവുക. ഉള്ളുവയ്ക്കുക = ശ്രദ്ധിക്കുക, മനസ്സിരുത്തുക. ഉള്ളുറപ്പ് = മനസ്സിന്റെ ധൈര്യം

ഉള്ളുരുകി കേഴുക.

"https://ml.wiktionary.org/w/index.php?title=ഉള്ള്&oldid=550913" എന്ന താളിൽനിന്ന് ശേഖരിച്ചത്