അജാഗളസ്തനന്യായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അജാഗളസ്തനന്യായം

പദോല്പത്തി[തിരുത്തുക]

അജം+ഗളം+സ്തനം

ന്യായങ്ങളിലൊന്ന്.
ചില ആടുകൾക്ക് അവയുടെ കഴുത്തിൽ സ്തനങ്ങൽ പോലെ തോന്നിക്കുന്ന രണ്ട് കിങ്ങിണികൾ കാണാം. അത് യഥാർഥത്തിൽ സ്തനങ്ങളല്ല-അവയിൽ നിന്നു പാൽ കിട്ടുകയുമില്ല. തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ള കാര്യങ്ങളെ ഓർമിപ്പിക്കാനാണ് ഈ ന്യായം ഉപയോഗിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ലും ഇത് ഓർമിപ്പിക്കുന്നു

"https://ml.wiktionary.org/w/index.php?title=അജാഗളസ്തനന്യായം&oldid=217991" എന്ന താളിൽനിന്ന് ശേഖരിച്ചത്