അച്ഛൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നിരുക്തം[തിരുത്തുക]

പ്രാകൃതത്തിലെ अज्ज (അജ്ജ) എന്നതിൽ നിന്ന്.

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അച്ഛൻ

  1. ജനയിതാക്കളിലെ പുരുഷൻ.
    • എന്റെ അച്ഛൻ എന്നിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.
  2. (ആലങ്കാരികമായി) കർ‌മം കൊണ്ട് അച്ഛന്റെ കർ‌ത്തവ്യങ്ങൾ നിറവേറ്റുന്ന വ്യക്തി.
    • എന്റെ മാതാപിതാക്കളുടെ മരണശേഷം എന്റെ ജ്യേഷ്ഠനായിരുന്നു എന്റെ അച്ഛനും അമ്മയും.

പര്യായങ്ങൾ[തിരുത്തുക]

അച്ഛൻ, താതൻ, ജനകൻ, തന്ത, പപ്പ, ഡാഡി,അപ്പ,ബാപ്പ, വാപ്പ, ഉപ്പ

സ്ത്രീലിംഗം[തിരുത്തുക]

മാതാവ്, അമ്മ, തായ്,തള്ള, മമ്മ,ഉമ്മ

തർജ്ജമകൾ[തിരുത്തുക]

സംസ്കൃതം: पिता (പിതാ) തമിഴ്: அப்பா (അപ്പാ) ഹിന്ദി: बाप (ബാപ്) മറഠി: vateel(വടീൽ)


രൂപഭേദങ്ങൾ[തിരുത്തുക]

വിഭക്തി സംസ്കൃതനാമം പ്രത്യയം ഏകവചനം ബഹുവചനം
നിർദ്ദേശിക പ്രഥമാ - അച്ഛൻ അച്ഛന്മാർ
സംബോധിക* - ആ, ഏ, ഓ അച്ഛാ അച്ഛന്മാരേ
പ്രതിഗ്രാഹിക ദ്വിതീയ അച്ഛനെ അച്ഛന്മാരെ
സംയോജിക തൃതീയ ഓട് അച്ഛനോട് അച്ഛൻ‌മാരൊട് / അച്ഛൻ‌മാരോട്
ഉദ്ദേശിക ചതുർത്ഥീ ന്, ക്ക് അച്ഛനു / അച്ഛന് അച്ഛന്മാർക്ക്
പ്രയോജിക പഞ്ചമീ ആൽ അച്ഛനാൽ അച്ഛൻ‌മാരാൽ
സംബന്ധിക ഷഷ്ഠി ന്റെ, ഉടെ അച്ഛന്റെ അച്ഛൻ‌മാരുടെ
ആധാരിക സപ്തമീ ഇൽ, കൽ അച്ഛനില് അച്ഛൻ‌മാരിൽ
"https://ml.wiktionary.org/w/index.php?title=അച്ഛൻ&oldid=552094" എന്ന താളിൽനിന്ന് ശേഖരിച്ചത്