സന്ധി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിക്കിപീഡിയയിൽ
സന്ധി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നാമം[തിരുത്തുക]

സന്ധി

പദോൽപ്പത്തി: (സംസ്കൃതം) -ധി
  1. ചേർപ്പ്, ചേർച്ച, ചേരുന്ന സ്ഥാനം
  2. ഒത്തുചേരൽ, കൂടിച്ചേരൽ
  3. പരസ്പരബന്ധം, കൂട്ടുകെട്ട്
  4. സംയോഗം, വേഴ്ച
  5. ഉടമ്പടി, കരാർ, പരസ്പരധാരണ
  6. സമാധാനത്തിനോ യുദ്ധവിരാമത്തിനോ വേണ്ടിയുള്ള ഒത്തുതീർപ്പ്
  7. (രാഷ്ട്രങ്ങൾ തമ്മിലുള്ള) സഖ്യം, മൈത്രി
  8. (ശരീരാവയങ്ങളെ) ഘടിപ്പിക്കുന്ന അംഗം
  9. (ജ്യോതിഷം) ദശാസന്ധി
  10. ഉച്ചാരണത്തിലെ വിരാമം;
  11. (നാട്യശാസ്ത്രം) നാടകേതിവൃത്തിലെ ഒരു ഘട്ടം, പഞ്ചസന്ധികളിൽ ഒന്ന്
  12. യുഗപരിവർത്തനഘട്ടം
  13. (സസ്യശാസ്ത്രം) സസ്യത്തിന്റെ തണ്ടിൽനിന്ന് ഇലകൾ പൊട്ടിവരുന്ന സ്ഥാനം, മുട്ട്
  14. സംഭവഗതിയിലെ നിർണായകഘട്ടം; (തുണിയിലെ) മറ്റക്ക്; പാതകൾ ഒത്തുചേരുന്ന സ്ഥാനം
  15. പുരയിടങ്ങൾ തമ്മിലുള്ള അതിര്
  16. സന്ധ്യ

നാമം[തിരുത്തുക]

സന്ധി

  1. (വ്യാകരണം) പദങ്ങൾ തമ്മിലോ പദവും പ്രത്യയവും തമ്മിലോ ഉള്ള ചേർച്ച, ആചേർച്ചയിൽ ഉണ്ടാകുന്ന വർണപരിണാമം
  2. (വ്യാകരണം) വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾക്ക് സന്ധി എന്നു പറയുന്നു.
    ഉദാഹരണം: അല്ല + എന്ന് = അല്ലെന്ന്
"https://ml.wiktionary.org/w/index.php?title=സന്ധി&oldid=554581" എന്ന താളിൽനിന്ന് ശേഖരിച്ചത്