പൊഞ്ഞേറ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പൊഞ്ഞേറ് ഗൃഹാതുരത്വം എന്ന അർത്ഥത്തിൽ, കാസർഗോഡ് ജില്ലയുടെ ചില ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പ്രയോഗം.

പര്യായങ്ങൾ[തിരുത്തുക]

  1. ഗൃഹാതുരത്വം, ഗതാതുരത്വം

ഉപയോഗപരമായ പ്രത്യേകതകൾ[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്,നീലേശ്വരം,മടിക്കൈ എന്നീ ഭാഗങ്ങളിലെ പ്രായം ചെന്നവർ മാത്രമാണ്‌ ഈ വാക്ക് ഇന്നുപയോഗിക്കുന്നത്.

കുറിപ്പുകൾ[തിരുത്തുക]

അന്യം നിന്നു പോയേക്കാവുന്ന ഈ വാക്കിനെ പുതു തലമുറക്കു പരിചയപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ കോളേജ് മാഗസിന്‌ പൊഞ്ഞേറ് എന്ന് പേരിട്ടിരുന്നു.

നെഹ്‌റു കോളജിലെ അധ്യാപകൻ അംബികാസുതൻ മാങ്ങാടിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നാട്ടുപദങ്ങൾ ശേഖരിച്ച് നിഘണ്ടു പുറത്തിറക്കിയിരുന്നു. അതിനു പൊഞ്ഞാർ എന്നാണ് പേരിട്ടത്. 'പൊഞ്ഞാർ' മലയാളത്തിലെ ആദ്യത്തെ നാട്ടുഭാഷാ നിഘണ്ടു കൂടിയാണ്. കാസർകോട് ജില്ലയുടെ വടക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും തെക്ക് തേജസ്വിനി പുഴയ്ക്കും ഇടയിലുള്ള ജനവിഭാഗമാണ് പൊഞ്ഞാറ് ഉപയോഗിക്കുന്നത്. ഓറ് ദുബായില് പോയിറ്റ് കൊറേയായിപ്പ... പൊഞ്ഞാറായിറ്റ് കയ്യ്ന്നില്ല...(അദ്ദേഹം ദുബൈയിൽ പോയിട്ട് കുറേ നാളായി. ഓർമവന്നിട്ട് വയ്യ. കാണാൻ തോന്നുന്നു.) ഇതാണ് പ്രയോഗം.

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്: nostalgia

"https://ml.wiktionary.org/w/index.php?title=പൊഞ്ഞേറ്&oldid=283392" എന്ന താളിൽനിന്ന് ശേഖരിച്ചത്