പന്തൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പന്തൽ

  1. തത്കാലത്തേയ്ക്കു കെട്ടിയുണ്ടാക്കുന്ന പുര (ചുമരില്ലാതെ കാൽനാട്ടി നിർമിക്കുന്നത്. ചരിവില്ലാത്ത മേൽക്കൂരയുള്ളതിനെ കുറിക്കാൻ അധികം പ്രയോഗം);
  2. വഴിയാത്രക്കാർക്കു വിശ്രമിക്കാനും വെള്ളം കുടിക്കാനും സൗകര്യമുള്ള ഓലക്കൂരയുള്ള താവളം, തണ്ണീർപ്പന്തൽ;
  3. ധാന്യപ്പുര, പണ്ടകശാല. (പ്രയോഗത്തിൽ) പന്തലിടുക = പന്തലുണ്ടാക്കുക. പന്തൽ മാടുക = പന്തലുണ്ടാക്കുക;
  4. സദ്യകഴിഞ്ഞ് അടുത്ത പന്തിക്കു മുമ്പായി പന്തൽ വൃത്തിയാക്കുക. പന്തലും പന്തിയും = വിവാഹാദികൾക്കുവേണ്ട ഒരുക്കം. പന്തലും പന്തിയും വിലക്കുക = ജാതിഭ്രഷ്ടു കൽപിക്കുക

നാമം[തിരുത്തുക]

പന്തൽ

  1. ബന്തർ
"https://ml.wiktionary.org/w/index.php?title=പന്തൽ&oldid=248112" എന്ന താളിൽനിന്ന് ശേഖരിച്ചത്