നിരൃതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

നിരൃതി

  1. അഷ്ടദിക്പാലകന്മാരിൽ തെക്കുപടിഞ്ഞാറേ മൂലയുടെ അധിപതി. മറ്റുള്ള ദിക്കുകളിലൊക്കെ ദേവന്മാരായ അധിപതികളുള്ളപ്പോൾ തെക്കുപടിഞ്ഞാറേ മൂലയുടെ (കന്നിമൂല) സംരക്ഷകൻ ഒരസുരനാണെന്നു സങ്കൽപ്പം. നിരൃതികോൺ = തെക്കുപടിഞ്ഞാറേ മൂല. ഭാരതീയ വാസ്തുശാസ്ത്രത്തിൽ ഇതുമൂലം വീടിന്റേയും പുരയിടത്തിന്റേയും തെക്കുപടിഞ്ഞാറേ മൂലയ്ക്കു് പ്രത്യേകത കൽപ്പിക്കുന്നു. അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നുംവിസർജ്ജനം, ശൗചം തുടങ്ങിയവ വർജ്ജ്യമെന്നും വിശ്വാസം.
  2. മൂതേവി, ജ്യേഷ്ഠ (ചേട്ട)
  3. നാശം, ആപത്ത്,ജീർണ്ണത, ദുരിതം, അശുഭം, തിന്മ തുടങ്ങിയ ഭാവങ്ങളുടെയൊക്കെ പ്രതീകം.
  4. ജീർണത;
  5. മരണം
"https://ml.wiktionary.org/w/index.php?title=നിരൃതി&oldid=399014" എന്ന താളിൽനിന്ന് ശേഖരിച്ചത്